Friday, July 24, 2020

തുടക്കത്തിൽ.....

       ഒരു ചിന്ത.. ! വെറുതെ ഇരുന്നു സമയം കളയാതെ എന്തേലും ഒക്കെ വെറുതെ ചെയ്യാൻ ഒരു തോന്നൽ.  എന്ത് ചെയ്യും എന്നാ ചിന്തയിൽ ആദ്യം മനസിൽ വന്നത് വരക്കുക എന്നാ ഒരു ആശയം ആണ്.  കുറെ ഒക്കെ കോപ്പി അടിച്ചും കഷ്ടപ്പെട്ട് ദിവസങ്ങളോളം ചിലവിട്ടു എന്തൊക്കെയോ വരച്ചു. അവസാനം അതിന്റെ ഒരു താളം നിലച്ചു. ഇനി എന്ത് എന്നാ ചേദ്യം മനസ്സിൽ വന്നപ്പോൾ ആണ്, എന്ത് കൊണ്ട് എഴുതിക്കൂടാ എന്നാ ആശയം മനസിൽ വന്നത്.  പേപ്പറും പേനയും എടുത്ത് എഴുതാൻ നമ്മൾ അത്രക്ക് സാഹിത്യകാരൻ ഒന്നും അല്ലല്ലോ....! ഇന്നത്തെ കാലത്ത് എന്തിനാ പേപ്പറും പേനയും അല്ലെ..... ! അതാണ് ഇവിടെ വന്നേ
              എന്റെ ഈ ഓർമകളുടെയും, ആശയങ്ങളുടെയും ചവറ്റുകുട്ട ഇവിടെ തുറക്കുമ്പോൾ,  ആദ്യമായി എന്നിൽ അക്ഷര ദീപം തെളിയിച്ച  ഗുരുക്കന്മാരെയും അത്  അണയാതെ മുന്നോട്ടു നയിച്ചവരെയും ഇവിടെ ഓർക്കുന്നു. അതുപോലെ ജീവിതം പഠിക്കുന്നത് അനുഭവങ്ങളും, സാഹചര്യങ്ങൾ വഴി ആണല്ലോ... ! അനുഭവങ്ങളിൽ നിന്നും പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിന്റെ വഴി നേരെ ആകുന്നു. അതുകൊണ്ട് തന്നെ എന്റെ അപ്പനെയും, അമ്മയെയും അവർ തന്ന ജീവിത പാഠങ്ങളും എന്നും മനസിൽ ഓർക്കുന്നു. 
                
                  "അസതോമ  സത്ഗമയ 
                   തമസോമാ ജ്യോതിർഗമയ  
                   മൃത്യോമാ അമൃതം ഗമയ 
                   ഓം  ശാന്തി  ശാന്തി......... "
                

No comments:

Post a Comment