Saturday, July 25, 2020

പോണ്ടിച്ചേരി സോക്കലിംഗം.. 😜

ഈ പേര് കേൾക്കുമ്പോൾ തന്നെ അറിയാം എന്തോ ഒരു  ഊഡായിപ് അല്ലെ.... ! എന്നാ സംശയിക്കണ്ട അത് തന്നെ.  എന്റെ B.COM പഠനത്തിന്റെ അവസാനകാലഘട്ടം, ഇനി എന്താണ് പ്ലാൻ എന്ന് കേട്ടു കേട്ടു ഭ്രാന്തു പിടിച്ചു ഇരിപ്പാണ്, അങ്ങനെ ഇരിക്കെ ഒരു പേപ്പർ കട്ടിങ് എന്റെ മുന്നിൽ പ്രേത്യക്ഷപെട്ടു, വേറെ ഒന്നും അല്ല പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയെ കുറിച്ച് ഒരു കോളം വാർത്ത..... ഓടിച്ചു ഒന്ന് വായിച്ചു,  എന്തൊക്കെയോ മനസിലായി,,,  അവിടെ  tax ഇല്ല എന്ന കാര്യം എന്നെ പോലെ ഉള്ളവരെ കൂടുതൽ ആകർഷിച്ചു,... വേറെ ഒന്നും കൊണ്ട് അല്ല ഫീസ് കുറവ് എന്നതാണ്. പിന്നെ  ഒന്നും നോക്കിയില്ല യൂട്യൂബിൽ നോക്കി....പോണ്ടിച്ചേരി എന്ന സ്വപ്നം.......അപ്പോഴല്ലേ കണ്ടേ  അടിപൊളി ബീച്ചുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന സുന്ദരമായ ഒരു പട്ടണം.,,, മനസിൽ എന്തൊക്കെയോ പാറി പറന്നു നടക്കുന്നു.  അന്നുമുതൽ മനസിൽ പോണ്ടിച്ചേരി, അവിടുത്തെ അഡ്മിഷൻ അങ്ങനെ ഒക്കെ തന്നെ.....  ദിവസങ്ങൾ കഴിയും തോറും സ്വപ്നം കാണൽ കൂടി കൂടി വന്നു.......... 
  
             അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ചെങ്ങായും  ഞാനും ക്ലാസ്സ്‌ കഴിഞ്ഞു ബൈക്കിൽ വരുന്ന ടൈം, എന്റെ മനസിലെ സ്വപ്നങ്ങൾ അവനോട് പറഞ്ഞു, എന്റെ പോണ്ടിച്ചേരി സ്വപ്നം..  വിവരണത്തിന്റെ ഇടയിൽ എന്റെ ഒരു കള്ളത്തരം കൂടെ പുറത്ത് വന്നു. വേറെ ഒന്നും അല്ല  സോക്കലിംഗം ഗൗണ്ടർ...... സ്വപ്നത്തിന്റെ ആഴം കൂടിയപ്പോ ഞാൻ ചെന്ന് എത്തിയത് എന്റെ ജീവിതവേഷത്തിൽ,......  വേറെ  ഒന്നും അല്ല സ്വപ്നനഗരത്തിൽ ചെന്നിട്ട്  നല്ല ഒരു ഗൗണ്ടർ മകളെ സ്നേഹിച്ചു  കല്യാണം കഴിച്ചു പോണ്ടിയിൽ പുതിയ ഒരു സോക്കലിംഗം ഗൗണ്ടർ ആയിട്ട് കൂടുക എന്നതാണ്....തമിഴ്നാട്ടിൽ ഒക്കെ അങ്ങനെ ആണല്ലോ ക്യാഷ് ഉള്ളവൻ ഭരിക്കും.... എന്ത് അങ്ങനെ അല്ലെ......?  സിമ്പിൾ ആയിട്ട് ഒരു സ്വപ്നം ആണല്ലേ.... ! എന്റെ സ്വപ്നം സഫലം ആകാൻ എന്റെ ചെങ്ങയി കട്ടക്ക് കൂടെ നിക്കും എന്ന് ഉറപ്പ് തന്നു.   പിന്നെ ഒന്നും നോക്കിയില്ല അതിനായിഉള്ള  ഒരു ഓട്ടം ആയിരുന്നു മുന്നോട്ട്.......ഇപ്പോ  ഞാനും നമ്മടെ ചങ്കും ബാംഗ്ളൂരിൽ M.COM പഠനത്തിൽ ആണ്... എവിടെയോ ഓടി മറഞ്ഞ സോക്കലിംഗം ഗൗണ്ടറും ദിശ അറിയാതെ പായുന്ന എന്റെ ജീവിതവും......

5 comments: