Saturday, July 25, 2020

ഒരു ഒപ്പന കാലം.......

                  M.COM ആദ്യവർഷ കാലഘട്ടം....സീനിയേഴ്സ് ഒക്കെ പ്രൊജക്റ്റ്‌, വൈവ എന്ന് പാഞ്ഞു നടക്കുന്ന ടൈം...  അപ്പോഴാണ് കോളേജിൽ ഇന്റർ-ഡിപ്പാർട്മെന്റ് ഫെസ്റ്റ്....  കഴിഞ്ഞ വർഷം ഞങ്ങടെ ഡിപ്പാർട്മെന്റ് ആയിരുന്നു ചമ്പ്യാന്മാർ...  അതുകൊണ്ട് തന്നെ ആ സ്‌ഥാനം വിട്ടുകൊടുക്കാൻ പറ്റൂല്ലായിരുന്നു...  തിരക്കുകൾക് ഇടയിലും സീനിയേഴ്സ്  പ്രാക്ടീസ് ചെയ്യാൻ ടൈം കണ്ടെത്തി....കണ്ണും പൂട്ടി ഞങ്ങളുടെ 1st ഇയർ ബോയ്സ് എല്ലാരും എന്തേലും ഐറ്റം ചെയ്യാൻ തീരുമാനിച്ചു....  എല്ലാരുടെയും ഒപ്പീനിയൻ അനുസരിച് ക്ലാസിക്കൽ ഗ്രൂപ്പ്‌ ഡാൻസ് തന്നെ ഫിക്സ് ചെയ്തു. നിയമം അനുസരിച് ഒരു ഇന്ത്യൻ സോങ്  ആയിരിക്കണം എന്നാണ്......  ക്ലാസിക്കൽ ഐറ്റം ആയത്കൊണ്ട് എന്ത് ചെയ്യും എന്ന് അനേഷിച്ചു....  അവസാനം കേരളത്തിന്റെ തന്നെ അഭിമാനം ആയ കോൽക്കളി ബാംഗ്ലൂർ സ്റ്റേജിൽ നടിമാടൻ തീരുമാനം ആയി........ 

     എല്ലാരേയും ഒന്നിച്ചു കൂട്ടി ടൂൾസ് ഒപ്പിച്ചു യൂട്യൂബ് സഹായത്തോടെ പ്രാക്ടീസ് ആരംഭിച്ചു..... എനിക്ക് മൈം പ്രാക്ടീസ് ഉള്ളത് കൊണ്ട് അതിനു ശേഷം ആണ് ഞാൻ എത്തികൊണ്  ഇരുന്നത്.  2 ഡേയ്‌സ് പ്രാക്ടീസ് ശേഷം ഞങ്ങൾക്ക് മനസിലായി ഇത് ഞങ്ങളെ കൊണ്ട് പറ്റുന്ന പണി അല്ല എന്ന്.....  പേര് കൊടുത്ത കാരണം ചെയ്തെ പറ്റു......  എല്ലാരും തലപുകഞ്ഞു ആലോചന.....  ഒടുവിൽ കിട്ടി..... ഒപ്പന...... തീരുമാനം പെട്ടന്ന് തന്നെ ആയി....  പ്രാക്ടീസ് പിറ്റേന്ന്  തൊട്ടു തുടങി... 8 ഡാൻസേർസ്   പിന്നെ സൂപ്പർ ഒരു മണവാളൻ.....ഇതാണ് ഞങ്ങടെ ടീം....  കൈ അടിച്ചു കൈ അടിച്ചു  ഒരു വിധം എന്തൊക്കെയോ ആക്കി......  പിറ്റേന്ന് ആണ് പ്രോഗ്രാം...  എല്ലാരും വെള്ള മുണ്ടും ഷർട്ടും ഒക്കെ ഒപ്പിച്ചു റെഡി ആയി.....  എന്റെ മൈം കഴിഞ്ഞ ഉടൻ തന്നെ ഞങ്ങൾ കോസ്റ്റും ഒക്കെ ഇട്ടു റെഡി ആയി.....
  
                  ഞങ്ങളെ കൂടാതെ ഞങ്ങടെ ഈ ടീമിന് ഒരു സ്പോൺസർ കൂടെ ഉണ്ടായിരുന്നു..... ഞങ്ങൾക്ക് ജ്യൂസ്‌ കൊണ്ട് വരുക....ഫുഡ്‌ അങ്ങനെ എപ്പോഴും കൂടെ ഉള്ള  ഒരു സ്പോൺസർ..... കോസ്റ്റുമിന്റെ  ഭാഗം ആയി എല്ലാർക്കും ഞങ്ങടെ സ്പോൺസർ തൂവാലയും കൊണ്ട് തന്നു..... അതും തലയിൽ കെട്ടി എല്ലാരും റെഡി ആയി.....  സ്റ്റെപ് പോലും നേരെ ചോവിനെ ഒരുത്തനും അറിയില്ല...... ഒരു ദിവസം കൊണ്ട് ഉള്ള പ്രാക്ടീസ്.....  വരുന്നിടത്തു വെച്ച് കണ്ണാം എന്ന വിശ്വാസം..... എല്ലാരും ഓഡിറ്റോറിയം അടുത്ത് എത്തി.... ബോയ്സ്, ഗേൾസ് സെപ്പറേറ്റ് ഒന്നും അല്ല..... അപ്പോഴാണ് ഞങ്ങൾ ഒരു കാര്യം മനസിലാക്കുന്നത്....... ക്ലാസിക്കൽ എന്ന് പറഞ്ഞാൽ ഇന്ത്യൻ മ്യൂസിക് ആണ് എന്ന സത്യം........ ഓടിയൻസ് ആയിട്ട് എത്തിയ പിള്ളാരും,  ടീച്ചേഴ്സും എന്തോ കണ്ട ആൾക്കാരെ പോലെ ഞങ്ങളെ നോക്കുന്നു.... 
 
              പല ഡിപ്പാർട്മെന്റും  നല്ല തകർപ്പൻ പെർഫോമൻസ് കാഴ്ച വെച്ചു.....  അങ്ങനെ ഇരിക്കെ ഞങ്ങടെ സമയം സമാഗതമായി......  കോൺഫിഡൻസ് ലെവലിൽ എന്തോ ഒരു ഏറ്റക്കുറച്ചിൽ പോലെ.....  അന്നേരം കൂട്ടത്തിൽ ഉള്ളവർ പറഞ്ഞു ഒന്നും നോക്കണ്ട പ്വോളിച് കളിക്കാൻ..... പിന്നെ ഒന്നും നോക്കിയില്ല ഒരു വെറൈറ്റി ആവട്ടെ എന്ന് കരുതി ചെന്ന് കേറി.....  ഞങ്ങടെ മണവാളൻ അന്നേൽ ചെന്നപ്പോ തോട്ടു ഒടുക്കത്തെ നാണം......         ഒള്ള ധൈര്യം സംഭരിച്ച ഞങ്ങൾ രണ്ടും കല്പിച്ചു സ്റ്റേജിൽ കേറി......  എന്തോ ഞങ്ങൾ പ്രേതിഷിച്ച ഒരു കൂവൽ അല്ലായിരുന്നു ഞങ്ങൾക്ക്.... മുമ്പിൽ ഇരിക്കുന്ന ജഡ്ജസിനെ ഒന്ന് നോക്കി....  അവർ ആണേൽ അതിലും ചിരി..... കൂട്ടത്തിൽ ഒരു ജഡ്ജ്  കൈയിൽ ഉള്ള പേന വരെ താഴെ വെച്ച്  ഫോൺ എടുത്ത് വീഡിയോ പിടിക്കുന്ന കാഴ്ച......  സത്യം പറഞ്ഞ..... കണ്ടം വഴി ഓടണം എന്ന് ഓർത്ത ഞങ്ങൾക്ക് എന്തോ ഒരു വല്ലാത്ത കോൺഫിഡൻസ് ആണ് അവിടെ നിന്ന് കിട്ടിയത്...... ഇന്നേവരെ ആരും അങ്ങനെ ഒരു ഐറ്റം അവിടെ കണ്ടിട്ട് ഇല്ല.....  ഡാൻസ് ഫുൾ അത്രക്ക് അലമ്പ് ഇല്ലാണ്ട്..... പ്വോളിച് അടിക്കി......  പ്രൈസ് ഒന്നും കിട്ടിയില്ല എങ്കിലും,.. അവിടെ ഉണ്ടായിരുന്നവർ ആരും ഞങ്ങളെ മറക്കുല എന്ന്‌ മനസിലായി ..... ഒന്നാം സമ്മാനം കിട്ടിയവർ ആരാണ്....?  എന്ത് പാട്ട് ആണ് എന്ന് കളിച്ചവർക്ക്‌ മാത്രമേ അറിയൂ......  എന്നാലും.... ഞങ്ങടെ ഡാൻസ് എന്നും ഇന്നും ഓർക്കുന്നു........ അതല്ലേ അതിന്റെ വിജയം...... 

6 comments: