Sunday, July 26, 2020

ചെറിയ യാത്ര... 🚙

സാഹിത്യപരമായും,  കാവയത്മകമായും രചനകൾ എഴുതാൻ ഒന്നും നമ്മക്ക് അറിഞ്ഞുടാ...... അതുകൊണ്ട് തന്നെ സ്വന്തം അനുഭവങ്ങൾ തന്നെ കുറിക്കാനാണ് എനിക്ക് ഇഷ്ടം....  മനസിന്റെ ഒരു മൂലയിൽ കൂടികിടക്കുന്ന ഈ ഓർമ്മകൾ ഓരോന്നായി എടുക്കുന്ന കൊണ്ട് ഒരു ഓഡറിൽ ഒന്നും അല്ല  കുറിക്കുന്നത്.....  പിന്നെ ഞാൻ എന്റെ ഡയറികുറിപ്പും അല്ല ഇവിടെ രചിക്കുന്നത്......  ലൈഫ് അല്ലെ അതുകൊണ്ട് എന്റെ ചവറുകൾ ഇങ്ങനെ തന്നെ പറയാനാണ്  എനിക്ക് ഇഷ്ടം.... 
        ഇപ്പോ ഞാൻ  ഒരു യാത്രയെ കുറിച്ച് പറയാം.... ജീവിതത്തിൽ പ്ലാൻ ചെയ്ത് തീരുമാനിക്കുന്ന ഒന്നും നടക്കില്ല....... അതുകൊണ്ട് തന്നെ ഒട്ടും ആലോചിക്കാതെ നടന്ന ഒരു യാത്ര ആണ് ഇവിടെ പറയുന്നേ......  നമ്മടെ ഒരു  ചങ്ക്...  വല്ല്യ വെടിവെപ്പുകാരനാ.... കോഴിക്കോട് ഒക്കെ മത്സരങ്ങൾക് ഒക്കെ പോകും.....  കാക്കയെ കൊല്ലാൻ ഷൂട്ട്‌ ചെയ്ത കാക്ക ചാകും അത് 100% ഉറപ്പാ.... പക്ഷെ ഏത്‌ കാക്ക ആണ് എന്ന്‌ ദൈവംതമ്പുരാന് അറിയാം..... അങ്ങനെ ഒരു ചങ്ങയി ആണ് അത്....... 
            കഴിഞ്ഞ ക്രിസ്മസ്  അവധി കാലം...  സാധാരണ ദിവസം പോലെ ഒരു പണിയും ഇല്ലാണ്ട് ഇരിപ്പാ.... പെട്ടന്ന് ഒരു  ഫോൺകോൾ.... നമ്മടെ വെടിവെപ്പുകാരൻ....  വിളിച്ചിട്ടു ഫ്രീ ആണ്ണോടെ  നമ്മക് ഹൈറേജ്  പോയാലോ എന്നൊരു ചോദ്യം...... ഡിഗ്രി പഠിക്കാൻ കരിംകുന്നം വന്ന എനിക്ക് ഇവിടെ ആകെ അറിയാവുന്നത് 4 പേരെ ആണ്....  അതുകൊണ്ട് തന്നെ അവൻ വിളിച്ചപ്പോ തന്നെ ഒരു പണിയും ഇല്ലാത്ത കൊണ്ട് കണ്ണുംപൂട്ടി  ഓക്കേ പറഞ്ഞു റെഡി ആയി....  ട്രിപ്പ്‌ പോകാൻ ഞങ്ങൾ മൊത്തം 5 ആൾകാർ ഒരു കാറും...... പിന്നെ ആണ്  ആ  നഗ്‌നസത്യം ഞങ്ങൾ മനസിലാക്കിയേ..... ഇതൊരു ട്രിപ്പ്‌ അല്ല  വെടിവെപ്പുകാരന്റെ ലൈസൻസ് വെരിഫിക്കേഷൻ 
വേണ്ടി പൈനാവ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് വരെ ഒരു യാത്ര ആണ് എന്ന്‌..... 
          എന്തായാലും ഒന്നിച്ചു ഒരു യാത്ര അല്ലെ....  പരിചയപെട്ട സമയം മുതൽ എല്ലാരും ഒന്നിച്ചു ഒരു യാത്ര അത് ഞങ്ങൾ ഇടക്ക്  ഇടക്ക്  ആലോചിക്കുന്ന കാര്യം ആണ്..... എല്ലാം പെട്ടന്ന് ആയിരുന്നു...... ഞങ്ങൾ എല്ലാം റെഡി ആയി കാറിൽ കേറി.....  എന്നാൽ കൂട്ടത്തിൽ ഒരു മിടുക്കൻ.... അവൻ ആണ് ലാസ്റ്റ് പിക്അപ്പ്.....അവൻ തന്നെ ആണ് ഒടുക്കത്തെ ലേറ്റും... അവസാനം ആ മഹാൻ എഴുന്നള്ളി....  അങ്ങനെ ഞങ്ങൾ ആരംഭിച്ചു..... 
            ആദ്യം തന്നെ നേരെ ഫോറെസ്റ്റ് ഓഫീസ്...പക്ഷെ പോകുന്ന വഴി നാടുകാണി വ്യൂ പോയിന്റ് ഒന്ന് കേറി.....  യാത്ര ഷീണം ഒന്ന് ഊഞ്ഞാൽ ഒക്കെ ആടി പതുക്കെ അവിടെ നിന്ന്  നീങ്ങി...  കണ്ടാൽ  അങ്ങനെ ഓഫീസ് ആയിട്ട് ഒന്നും തോന്നുല്ല...  നല്ല കുറച്ചു ചെടികളും,  വള്ളികളും, മരങ്ങളും എല്ലാം കൊണ്ട് ശാന്തം ആയ സ്ഥലം..... അവിടെ ഉള്ള പണി 10 മിനിറ്റ്......  പിന്നീട് ഞങ്ങൾ ഫോറെസ്റ്റ് കണ്ണാൻ  ഇറങ്ങി.... ശാന്തമായ ഒരു സ്ഥലം... അവിടെ തന്നെ ഡാംമിന്റെ  ഒരു വാക്ക് കൂടെ ഉണ്ടായിരുന്നു...... ശാന്തമായി ഒള്ള ആ കാടും,.. തീരവും.... മനസിനെ കൂടുതൽ ശാന്തം ആക്കി....അവിടെ ഇരുന്നു എന്തൊക്കെയോ സംസാരം.... എല്ലാരുടെയും ഫോട്ടോഗ്രഫി   ഒക്കെ ആയി സമയം പോയതേ അറിഞ്ഞില്ല..... !! അപ്പോഴേക്കും ഉച്ച ആയി..... ചെറുതോണി ടൗണിൽ നിന്ന് നല്ല ചൂട് ബിരിയാണി കഴിച്ചു.....  കട്ടി ആയിട്ട് കഴിച്ച കൊണ്ട് ആവാം കുറച്ചു ഒക്കെ  ഷീണം.....  എന്തായാലും എല്ലാരും ഉള്ള കൊണ്ട്  ഒരു രസം ഉണ്ടായിരുന്നു....... ഒന്നും ആലിച്ചിച്ചു തീരുമാനിച്ച യാത്ര അല്ലല്ലോ....... അതുകൊണ്ട് തന്നെ.....ഒരു പ്രതേക രസമാ......
             പറഞ്ഞുവരുമ്പോൾ  വല്ല്യ യാത്ര ഒന്നും അല്ല..... പക്ഷെ ഓരോ യാത്രയും,  അനുഭവങ്ങളും മനസ്സിൽ നിറക്കുന്ന സന്തോഷം അത് വേറെയാണ്...... എങ്ങോട് യാത്ര തിരിക്കുന്നു  എന്തിനു തിരിക്കുന്നു എന്നതിൽ അല്ല...... ഓരോ യാത്രകളും തരുന്ന അനുഭവം,  സന്തോഷം,  ഇതൊക്കെ അല്ലെ പ്രധാനം.....

13 comments: