Sunday, July 26, 2020

CA മേലുകാവ്

           മേലുകാവ് എന്ന്‌ കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ബാർബർ ബാലനെ ഓർമവന്നു കണ്ണും അല്ലെ....... എന്ന,  അത് പോലെ പാവം ഒരു CA  കാരനെ ഞാൻ പരിചയപെടുത്താം... ഡിഗ്രി  അഡ്മിഷൻ  എടുക്കാൻ എത്തിയ ഞാൻ ഓഫീസ് റൂമിൽ വലിയ ബഹളം ആണ് കേട്ടത്.......ഉള്ളിൽ ഒരു ചെറിയ പേടി ഒക്കെ ഉണ്ട്.... ആദ്യം ആയിട്ട് അല്ലെ അവിടെ.....പതിയെ കേറി ചെന്നു.....വേറെ ആരും അല്ല CA കാരൻ നമ്മുടെ പ്രിസിപൽ സാർ......  തിരക്കിട്ട വർക്കിലാണ്..... ചെന്ന ഉടനെ തന്നെ എന്റെ ഫയൽ എടുത്ത് എല്ലാം ചെക്ക് ചെയ്തു....... "കൊള്ളാം മാർക്ക്‌ ഒക്കെ ഉണ്ട്...  പഠിച്ചാൽ  നിനക്ക് കൊള്ളാം......" ഇത്രയും കേട്ടപ്പോ തന്നെ തെല്ലാശ്വാസം  ആയി...... കുറച്ചു ഒക്കെ ധൈര്യം വന്നു....... ഉടനെ എന്നോട് ചോയ്ച്ചു "വീട് എവിടാ " തൊടുപുഴ എന്ന്‌ ഞാൻ പറഞ്ഞു..... കോളേജുവക ഹോസ്റ്റൽ കൂടെ ലക്ഷ്യംവെച്ചാണ് അവിടെ അഡ്മിഷൻ എടുക്കാൻ ഉദ്ദേശം....
അതുകൊണ്ടു തന്നെ കോളേജിന് ഒരു വരുമാനം ആണല്ലോ എന്ന്‌ കരുതി ഞാൻ അങ്ങോട് പറഞ്ഞു ഞാൻ ഇവിടെ ഹോസ്റ്റലിൽ നില്കാൻ ആണ് വന്നത് എന്ന്‌..... എന്തോ അത്രയും നേരം ശാന്തമായി സംസാരിച്ച ആൾ കൈയിൽ ഇരുന്ന എന്റെ ഫയൽ എനിക്ക് നേരെ ഇട്ടോണ്ട്  ഇങ്ങനെ... " നിനക്ക് ഇവിടെ അഡ്മിഷൻ ഇല്ല എന്ന്‌... " ഒരു നിമിഷം എന്റെ ഹൃദയചലനം നിലച്ചു പോയി... കുറച്ചു  മുൻപ്  എവിടുന്നോ വന്ന  ആശ്വാസം  നൂറിരട്ടി ആയി പുറത്തേക്ക് ഓടി ....ശാന്തമായ ആ റൂം പിന്നെ ഒച്ച കൊണ്ട് നിറഞ്ഞു.... റൂം മുന്നിൽ കൂടെ പോകുന്നവർ  എന്നെ നോക്കുന്നു..... ഒന്നും മനസിലാവാതെ ഞാനും...... CA സാർ എന്തൊക്കെയോ പറഞ്ഞു.....ഒരു മിനിറ്റ് നേരം ഒന്നും മനസിലായില്ല..... അത് കഴിഞ്ഞു സാർ പറഞ്ഞു..... നല്ല കഴിവ് ഉണ്ട് വീട് ആന്നേൽ തൊടുപുഴ..... ഹോസ്റ്റൽ ലൈഫ് സൂപ്പർ ആണ് പക്ഷെ കൂട്ട് കൂടി കളയാൻ ഉള്ളത് അല്ല ലൈഫ് എന്ന്‌...... അഡ്മിഷൻ ആവശ്യം ആയ കൊണ്ടും....ആ ബഹളം അവസാനിക്കാൻ വേറെ ഒന്നും നോക്കിയില്ല... ഹോസ്റ്റൽ അന്നേരം തന്നെ വേണ്ടാന്ന് വെച്ചു.......2 മണിക്കൂർ നീണ്ടുനിന്ന സംസാരം പരിചയ പെടൽ.... അവസാനം അഡ്മിഷൻ കിട്ടി.... സന്തോഷം 

           ഒരു പുരാണ കഥാപാത്രത്തിന്റെ പേര് പറയാൻ പറഞ്ഞപ്പോ ജാക്കിച്ചാൻ എന്ന്‌ പറഞ്ഞ ബിദ്ധിമാനും.....  ക്ലാസ്സ്‌ വിടുമ്പോ 1രൂപാ ബസ്സിൽ കൊടുക്കാൻ ഇല്ലാതെ  തെണ്ടി തെണ്ടി വീട്ടിൽ പോകുന്ന ആൾക്കാരും  എന്നാൽ വീട്ടിൽ നിന്ന്  ബസ്സിന്‌ വരാൻ ക്യാഷ് മേടിച് അതിനു ബജി മേടിച്  തിന്നുന്ന ടീമ്സും....കപ്പിൾസും.... ഫോട്ടോഗ്രാഫേഴ്‌സും.... ഡാൻസറും.....ബുള്ളറ്റ് റൈഡേഴ്സും.... ഗെയിം പ്രാന്തന്മാരും..... പഠിപ്പിക്കളും ..... പാവങ്ങളും..... ഊഡായിപ് ടീമ്സും.....ആഹാരപ്രിയരും.....ബാക്ക് ബെഞ്ചറും..... ഇതിൽ ഒന്നും പെടാത്തവരും അങ്ങനെ നിറഞ്ഞു നിൽക്കുന്ന ക്ലാസ്സ്‌......
 
       പതിവില്ലാതെ നമ്മടെ  പ്രിൻസിപ്പൽ ക്ലാസ്സിൽ എത്തി..... സ്വന്തം നാടിന്റെ കുറിച്ചും,  അനുഭവങ്ങളും, ജീവിതവും ഒക്കെ പറഞ്ഞ ഒരു ക്ലാസ്സ്‌ ആയിരുന്നു എപ്പോഴും സിറിന്റെ....... അതുകൊണ്ട് തന്നെ ഒരു മണിക്കൂർ ഇനി ചുമ്മാ പോകും എന്ന്‌ സന്തോഷിച്ചു ഇരിക്കുന്നു..... എന്ന പ്രേതിഷിച്ച ഒരു മെന്റിൽ അല്ല സിറിന്റെ വരവ്.....  ക്ലാസ്സിൽ എത്തിയ സാർ എല്ലാരോടും ആയി ഒരു അന്നൗൺസ്‌മെന്റ്.....  നിങ്ങടെ കൂട്ടത്തിൽ ഞാൻ ഒരു റാങ്ക് പ്രേതിഷിച്ചിരുന്നു എന്ന്‌.....  എല്ലാരും പരസ്പരം നോക്കി..... ക്ലാസ്സിലെ ഒരു വമ്പൻ പഠിപ്പിയുടെ പേര് ഒറ്റ സ്വരത്തിൽ പറഞ്ഞു.....  എന്ന അതിലും വേഗത്തിൽ..." അവന്റെ അപ്പൻ വന്നു പരിക്ഷ എഴുതിയാലും ഇനി കിട്ടൂല..." എന്ന്‌ ഒരു മറുപടി....... എല്ലാരും ഒരു നിമിഷം മിണ്ടിയില്ല...... ഉടനെ തന്നെ എന്നെ എഴുന്നേൽപ്പിച്ചു..... കണ്ണും തള്ളി ഏറ്റു നില്ന്നു.. എല്ലാരും എന്നെ തന്നെ നോക്കി..... സാർ,.." നീ ആയിരുന്നു പ്രേതിഷ.."  എന്ന്‌...... പേടിയും ആശ്ചര്യവും  കൂടി കലർന്ന ഒരു ഭാവം......  അഡ്മിഷൻ എടുക്കാൻ വന്നപ്പോ കിട്ടിയ  അതെ ഫീലിംഗ്..... അന്നുമുതൽ  പ്രിസിപൽ സിറിന്റെ കണ്ണിൽഉണ്ണി...  പ്രേതിക്ഷ  എന്നൊക്കെ ആയി ക്ലാസ്സിൽ....... 

          ഞങ്ങടെ ബാച്ച്  ആ കോളേജിൽ നിന്നും പടി ഇറങ്ങുന്നതിനു ഒപ്പം തന്നെ  സാറും ആ കോളേജിനോട് വിടപറഞ്ഞു ഇറങ്ങി..... എന്നിരുന്നാലും സാർ ഓരോന്ന് പറഞ്ഞത്  എന്റെ നല്ലതിന് വേണ്ടി തന്നെ ആണ്.....ആരും തരാത്ത ഒരു പ്രചോദനം തന്നെ........



12 comments: