Tuesday, July 28, 2020

സൂപ്പർഫാസ്റ്...എടുത്തുചാട്ടം

        എല്ലാരും പറയുന്ന പോലെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ്  തിരിഞ്ഞ്..... +1 കോമേഴ്‌സ് എടുത്ത്  പുതിയ അദ്ധ്യാനം കുറിക്കാൻ  ചാവറ അച്ഛന്റെ സ്വന്തം മാന്നാനം എത്തി...... ക്ലാസ്സിലെ കൂട്ടുകെട്ടിനേക്കാൾ  ഒന്നിച്ചു ഉള്ള ഹോസ്റ്റൽ ജീവിതം കൂടുതൽ സുന്ദരം... ഞങ്ങൾ എല്ലാരും എൻജോയ് ചെയ്യുന്ന സമയം.....  കൂടുതൽ ഓളത്തിനായി എല്ലാരും പച്ച എന്ന ആലപ്പുഴക് അടുത്ത് ഉള്ള ഒരുത്തന്റെ വീട്ടിൽ പോകാൻ തീരുമാനം ആയി....... ആ സമയത്ത് വീട്ടിൽ കാശ് ചോയ്ച്ചതാ എവിടുന്നു തരാനാ.....?  അത് പോട്ടെ ഇങ്ങനെ ഒരു യാത്ര പൂവാ എന്നു പറഞ്ഞ വിടുവോ....? അതുകൊണ്ട് തന്നെ ഒന്നും പറയാതെ സമാധാനം ആയി പോയി വരാൻ ആണ് എല്ലാരുടെയും തീരുമാനം...... 
             
          ഞങ്ങടെ റെക്ടർ....  വീട്ടിൽ പോകാനും,  സാധനം മേടിക്കാനും  അങ്ങനെ അങ്ങനെ എന്ത് കാര്യത്തിനും ക്യാഷ് തരും...... ഇപ്പോ ഓർക്കും ഫ്രീ അണ്ണോ എന്നു അല്ലെ....? എന്ന അല്ല എല്ലാ അവധിക്കും മുൻപ്  ഒരു ബില്ല് ഇങ്ങ് തരും.... എന്താന്നെലും വീട്ടിൽ പോകാൻ ക്യാഷ് വേണം എന്ന ആവശ്യത്തിന്  ഞങ്ങൾ എല്ലാരും മേടിച്ചു 300, 400 ഒക്കെ .....  എല്ലാരും റെഡി ആയി.....  വെള്ളിയാഴ്ച  ക്ലാസ്സ്‌ കഴിയാൻ നോക്കി  ഇരുന്നു...... അങ്ങനെ വെള്ളിയാഴ്ച വൈകിട്ട്  തന്നെ എല്ലാരും പുറപ്പെട്ടു.... യാത്ര ഷീണം...... അന്ന് വൈകിട്ട് കപ്പയും ചിക്കൻ ഒക്കെ കഴിച്......   വിശാലമായ ടെറസിൽ എല്ലാരും അതും ഇതും ഒക്കെ പറഞ്ഞും എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു...... സന്ധ്യ കഴിഞ്ഞ് എത്തിയ കൊണ്ട്  ആവാം  ആ സ്ഥലത്തിന്റെ സൗന്ദര്യം അന്നേരം മനസിലായില്ല..... എന്ന ഏറ്റ ഉടനെ കണികണ്ടത് വീടിന്റെ മുന്നിലെ വിശാലമായ തോടും അതിനു കുറുകെ ഉള്ള പാലം എല്ലാം ആണ്...... 

    പല്ല് തേപ്പ് കഴിഞ്ഞ ഉടനെ തന്നെ   വീടിന്റെ മുന്നിൽ പാർക്ക്‌ ചെയ്തേക്കുന്ന വള്ളം എടുക്കാൻ എല്ലാരും തുടങി.....  നന്നായി തുഴയാൻ അറിയാവുന്ന കൊണ്ട് ആവാം....  ഞങ്ങടെ വള്ളം 360 ഡിഗ്രിയിൽ ഒന്നു വട്ടം കറങ്ങി..... പിന്നെ അവിടെ കിടന്നു സർക്കസ് ആയിരുന്നു..... പിന്നെ വള്ളത്തിനു അതിന്റെ സ്റ്റോപ്പ്‌ അറിയാവുന്ന കാരണം കരക്ക്‌ കേറി.....  പിന്നെ സുഭിക്ഷമായ കാപ്പികുടി...... കഴിഞ്ഞ ഉടനെ തന്നെ ഒട്ടും സമയം കളഞ്ഞില്ല പ്രേദേശം കാണാൻ നടന്നു...... നാലുപാടും വെള്ളം തന്നെ..... നടന്ന ഷീണം തീർക്കാൻ ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്ന ഞങ്ങൾക്ക് ആ തേങ്ങൽ ഉണ്ടായിരുന്ന കരിക്ക് വളരെ സഹായം ആയി.....  പക്ഷെ ആരുടെ തേങ്ങാ എന്ന് മാത്രം അറിയില്ല.... 

   അങ്ങനെ സന്തോഷമായി മുന്നോട്ടു പോകുന്ന ടൈം..... ഉച്ച ആയി അന്നേരം ഒരു ഫോൺകോൾ ഒരുത്തന്റെ വീട്ടിൽ നിന്ന്..... ഞങ്ങളുടെ ഫുൾ പ്ലാൻ എവിടെയോ ചോർന്നു......പണി പാളിയത് എവിടെയാ  എന്നുള്ള അന്വേഷണം..... അന്നേരം മനസിലായി വീട്ടിൽ ചെല്ലാത്ത മോന്റെ പഠന വൈഭവത്തെകുറിച്ച്  അറിയാൻ അമ്മയുടെ ആകാംഷ...... പിന്നീട്  പറയണ്ടല്ലോ..... എല്ലാത്തിന്റെയും  വീട്ടിൽ വിളിച്ചു റെക്ടർ...... വീട്ടുകാർ ഞങ്ങളെയും........ അങ്ങനെ മൊത്തത്തിൽ പതറി നിൽക്കുന്ന ടൈം......എന്തായാലും ഉച്ചക്ക് കഴിക്കാൻ ഉണ്ടാക്കി വെച്ചേക്കുന്ന ബിരിയാണി കഴിച്ചിട്ട് ആലോചിക്കാൻ വിധി വന്നു.....  എന്തോ അടിച്ചു പ്വോളിച്ചു നിന്ന ഞങ്ങൾ കാറ്റു അഴിച്ച ബലൂൺ പോലെ ആയി..... ടെൻഷൻ കൊണ്ട് ആവാം കഴിച്ച ബിരിയാണി ടേസ്റ്റ് പോലും കൃത്യം ഓർമ ഇല്ല.....  
             കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു ഞാൻ പോകുവാ എന്ന്.... അങ്ങനെ വന്നപ്പോ വേറെ 2 പേരും കൂടെ വലിഞ്ഞു.....അന്നേരം ടെൻഷൻ വന്ന ഞാൻ രണ്ടും കല്പിച്ചു വീട്ടിൽ വിളിച്ചു.... മണ്ടത്തരം എന്റെ വീട്ടിൽ റെക്ടർ വിളിച്ചില്ലായിരുന്നു..... എന്റെ ഫോൺ വിളിയിൽ  തന്നെ കാര്യങ്ങൾ കൈ വിട്ടു പോയി...... പിന്നെ ഒന്നും നോക്കിയില്ല ബാഗ് പാക്ക് ചെയ്ത് അടുത്ത സൂപ്പർഫാസ്റ് പിടിച്ചു........  നേരെ വീട്ടിലോട്ട്......  സന്ധ്യക്ക്‌ മുൻപ് വീട്ടിൽ ചെന്നു കേറി.... പ്രേതിഷിച്ച പോലെ വല്ല്യ ബഹളം ഇല്ലായിരുന്നു..... പകരം ചെറിയ ഉപദേശം....  

      എല്ലാം കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിൽ ചെന്നപ്പോ റെക്ടർ അച്ഛന്റെ വക വാർണിംഗും,  ഉപദേശവും.... ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പിന്നെ ബാക്കി ഒരു ദിവസം കൂടെ അടിച്ചു പൊളിച്ചേനെ.....  എന്ത് ചെയ്യാനാ ഓരോരോ എടുത്തു ചാട്ടം...... 

4 comments: