
ഇന്ന് ഒരു ആശയം ഞാൻ കൈമാറാം.... കൂടെ ഒരു അനുഭവം........... സാധാരണ പരിചയപെടുമ്പോൾ ആദ്യം ചോദിക്കുന്നത് പേരെന്താ...? എന്ന അടുത്ത ചോദ്യം ആണ് മുഖ്യം.... വീടെവിടെ.....? ഒരിക്കൽ ഒരു കൂട്ടുകാരന്റെ ബർത്ത് ഡേ..... നൈറ്റ് സെലിബ്രേഷനു വേണ്ടി ഞാൻ ആദ്യമായി ആ വീട്ടിൽ എത്തി.... എല്ലാരേയും പരിചയപെട്ടു...... അവന്റെ ചേച്ചി അടുത്ത് വന്ന് ഒരു ചോദ്യം.....നിന്റെ വീടെവിടെയാ......? മടിക്കാതെ ഞാൻ ചാടി പറഞ്ഞു മുട്ടം.... അപ്പൊ ചേച്ചി... ആഹാ കോളാലോ നമ്മടെ നാട്ടുകാരൻ ആണല്ലേ എന്ന്..... അപ്പോഴാണ് കൂടെ വന്നവന്റെ കൗണ്ടർ.... ആക്ച്വലി അവൻ ഇപ്പോ കരിംകുന്നം ആണ് എന്ന്......
ചെറുതായി ചേച്ചിടെ കിളി പാറി കാണണം.... ഒന്നും മനസിലായില്ല......അപ്പൊ തന്നെ എന്റെ വിശദീകരണം.... എന്റെ ഒഫീഷ്യൽ അഡ്രസ് മുട്ടം... ഞാൻ ഇപ്പോ താമസം കരിംകുന്നം.... ചേച്ചിടെ അടുത്ത ചോദ്യം..... അപ്പൊ നിന്റെ നാട് ആക്ച്വലി എവിടെയാ......? എങ്ങനെ ഒരു ചോദ്യം വന്നാൽ വല്ല്യ ഒരു ലിസ്റ്റ് തന്നെ പുറത്ത് എടുക്കേണ്ടതായിട്ട് ഉണ്ട്...... വേറെ ഒന്നും കൊണ്ട് അല്ല...... ദേശാടന കിളികളെ പോലെ ഒരിടത്തു നിന്നും മറ്റൊരിടത്തേക് എപ്പോഴും യാത്ര നടത്തുന്ന ആൾകാർ ആണ് ഞങ്ങൾ...... ഈ ദുനിയാവിൽ ഇവിടെ ചെല്ലുന്നോ അതാണ് എന്റെ സ്‌ഥലം.... ഇങ്ങനെ ദേശാടനം ആയതുകൊണ്ട് തന്നെ കുറച്ചു സ്ഥലങ്ങൾ എനിക്ക് പരിചയം തന്നെ....
ജീവിതത്തിൽ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ഇഷ്ടം..... ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര...... എന്നും പുതിയ പുതിയ ആളുകളും അനുഭവവും..... ജീവിത പാഠപുസ്തകത്തിലെ ഓരോരോ അധ്യായവും ജനിക്കുന്നത് ഇങ്ങനെ ഒക്കെ അല്ലെ.....ഒരിടത് ആയിരിക്കുന്നതിനേക്കാൾ ഒഴുകുന്ന പുഴ പോലെ പുതിയ പുതിയ ആഴങ്ങളും അനുഭവങ്ങളും തേടുക അറിയുക.....എന്ന ഇന്നത്തെ ഈ സാഹചര്യത്തിൽ നാളത്തെ യാത്രകൾക്കു വേണ്ടി ഒന്നിച്ചു വീട്ടിൽ ആയിരിക്കുക..... ആളുകൾ അകലം പാലിക്കുക.... എന്ന മനസിന്റെ അകലം....🤲
Mass❣️
ReplyDeletePoli polii
ReplyDeleteKiduu
ReplyDeleteNice👌
ReplyDeleteOkkanundeee😂
ReplyDelete👌
ReplyDelete👍
ReplyDelete