Thursday, July 30, 2020

ചിതറിയ ഓർമ്മകൾ.... ⏳️

        സൗഹൃദദിനാശംസകൾ....എന്തുവാ അല്ലെ.... ഇംഗ്ലീഷിൽ  വിഷ്ചെയ്ത്..... മലയാളത്തിനു ഒരു രസം ഇല്ലാണ്ട് പോയോ......?  എന്തേലും ആട്ടെ എല്ലാവർക്കും എന്റെ ഫ്രണ്ട്ഷിപ് ഡേ ആശംസകൾ.... 

ഇന്ന് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും മോട്ടിവേഷന്റെ അക്ഷയപാത്രം ആണല്ലോ നമ്മടെ ചങ്ങായിമാർ...... റീച്ചാർജ് ചെയ്യാൻ കഴിവില്ലേലും  ഹിമാലയൻ ട്രിപ്പ് പ്ലാനർ ‌.... കളിയാക്കാനും പണി താരനും കിട്ടുന്ന ഒരു അവസരം പോലും പാഴാക്കാത്ത മിടുക്കന്മാർ..... എക്സാം ഹാളിൽ നമ്മൾ  എടുക്കുന്ന ഓരോ അഡിഷണൽ ഷീറ്റിനും നമ്മളെക്കാൾ നന്നായി കണക്കു സൂക്ഷിക്കുന്നവർ.... നിരാശ രാവുകളിൽ ഉറക്കം നഷ്ടപ്പെടുത്തുന്ന ധീരന്മാർ.....ഒരു ഫ്രണ്ട് പോലും ഇല്ലാത്ത ആളുകൾ ഉണ്ടാവില്ല......  ഇന്നത്തെ കാലത്ത് നേരിട്ട് പോലും കാണാതെ ലോകത്തിന്റെ ഏതോ ദിക്കിൽ ഇരിക്കുന്നവർ ആയിട്ട് വരെ ആളുകൾ ഫ്രണ്ട്‌സ് ആകുന്നു...... അല്ലെങ്കിൽ തന്നെ എത്രയോ കാമുകിമാർ എത്രയോ ഫ്രണ്ട്സിനെ  ഉണ്ടാക്കിയേക്കുന്നു..... ശെരിയല്ലേ...... !  കാലത്തിനൊപ്പം നമ്മടെ ചങ്ങാത്തവും ഫ്രണ്ട്ഷിപ്പ് ഡേ വിഷസിലും  സ്റ്റാറ്റസുകളിലും..... 

    ഇന്ന് എന്റെ കുറച്ചു പഴയകാല ഓർമ പുസ്തകം... 6 വർഷങ്ങൾക്കു മുമ്പ്.....  അതായത് എന്റെ 10 അം ക്ലാസ്സ്‌ പഠനകാലം.....സെന്റ് മേരീസ്‌ ഹൈസ്കൂൾ ഇളങ്ങുളം...... കുറെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.....  അന്നത്തെ കാലത്തു ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാൾ പുറത്ത് പോകാൻ ആണ് ഇഷ്ടം....ഇന്നത്തെ കാലത്തും ഒരു വിത്യാസവും ഇല്ല.....😜അതുകൊണ്ട്  ഒരു അവസരം പോലും ഞങ്ങൾ പാഴാക്കിയില്ല.....  ക്ലാസ്സിലെ വായനാദിനം പോലും ഞങ്ങൾക്ക് വാശി കാണിക്കുന്ന സമയം തന്നെ...... കലോത്സവത്തിന്  ക്ലാസ്സിൽ ഉള്ള ഭൂരിഭാഗം ആളുകളും പങ്കെടുത്തിരുന്നു....  ഞങ്ങടെ ക്ലാസ്സിൽ ആ വർഷം കലാകാരന്മാരുടെ  തിരക്ക്... ദഫ്മുട്ട്,  പരിചമുട്ട്,  ഡ്രം,  മൃദ്ധഗം,  ചെണ്ട,  പാട്ട്, ഡാൻസ്   അങ്ങനെ എല്ലാവിധ ഐറ്റംസ് ഉണ്ടായിരുന്നു......  സത്യം പറയാലോ ക്ലാസ്സിലെ പാടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം..... പിന്നെ സബ്ജില്ലാ മത്സരങ്ങളിൽ പോവുക, ഗ്രേസ് മാർക്ക്‌ വാങ്ങിക്കുക...  ഇതൊക്കെ തന്നെ ആയിരുന്നു ഉദ്ദേശം..... ദഫ്മുട്ട് പ്രാക്ടീസ് ഒക്കെ ഒരു ഓർമ്മകൾ തന്നെ.... 

 മിക്കദിവസം ക്ലാസിലെ ആർക്കേലും പനി ആയിരിക്കും അല്ലേൽ ചുമ....  വേറെ ഒന്നും അല്ല... തെട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലെ മധുരിക്കും മരുന്നു....  അല്ലേൽ  ആയുർവേദ ആശുപത്രിയിലെ ചുമപൊടി..... ഞങ്ങളുടെ ക്ലാസ്സിനോട്  ചേർന്ന് ഉള്ള ഒരു ചെറിയ വരാന്ത ആണ് മെയിൻ സ്‌ഥലം....... ടീച്ചേഴ്സിന് അത്രക്ക് തല വേദന ഉണ്ടാകാത്ത....  എന്ന സകല അലമ്പും ഉള്ള ഒരു ക്ലാസ്സ്‌......  പറഞ്ഞ തീരാത്ത അത്രയും ഓർമകൾ ഉറങ്ങുന്ന സ്ഥലം..... എന്റെ 6 വർഷത്തെ ഓർമ പുസ്തകം...... എന്ന ക്ലാസ്സിന്റെ അവസാനത്തോടെ ആരെയും പിന്നീട് കാണാൻ കഴിഞ്ഞിട്ട് ഇല്ല...... ചില സാഹചര്യത്തിൽ ചിലരെ കണ്ടു എങ്കിലും......എല്ലാരും ഒന്നിച്ചു ഒരു ക്ലാസ്സ്‌ പണ്ടത്തെ പോലെ....... 

1 comment: