Thursday, September 3, 2020

ഓണപിറ്റേന്ന്...... 🌼

 എല്ലാവർക്കും ആദ്യം തന്നെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ...... 🌼  ഓണം എന്നു കേൾക്കുമ്പോൾ തന്നെ എന്താ ഒരു സന്തോഷം അല്ലെ .... ! സദ്യ,  മത്സരങ്ങൾ, ഓണാവധി, പൂക്കളം എന്തൊക്കെയാ...... ! എന്ന ഓണം കഴിഞ്ഞാലോ ......  ഓണത്തിന് ഒരുക്കിയ വിഭവങ്ങൾ  ഫ്രിഡജിൽ നിന്ന് ഇറങ്ങുന്ന സമയം...... ചൂടാക്കി ചൂടാക്കി സമൃദ്ധിയുടെ സദ്യ ഇങ്ങനെ നമ്മെ നോക്കി ചിരിക്കുന്ന പോലെ.....

        ഓണം കേരളീയരുടെ ഉത്സവം ആണല്ലോ.... അതുകൊണ്ട് തന്നെ ബാംഗ്ലൂർ പഠിക്കുന്ന എനിക്ക് ഓണത്തിന്റെ അന്നും ഉണ്ടായിരുന്നു ക്ലാസ്സ്‌....... എന്നാലും വർഷങ്ങൾ ആയി ഓണം നമ്മക്ക് ലീവ് ആണല്ലോ.... അതുകൊണ്ട് തന്നെ അന്നും സന്തോഷപൂർവം ഒരു ലീവ്......  വല്ല്യ സദ്യ ഒന്നും ഇല്ലായിരുന്നു.....  എന്നാലും ഒരു ചെറിയ സദ്യ,  ഒരു പായസം ഒക്കെ റെഡി ആക്കി...... കൊറോണ കാലം ആണല്ലോ.. അതുകൊണ്ട് തന്നെ എല്ലാം ഓൺലൈൻ തന്നെ.......  എന്തിനു ഏറെ പറയുന്നു പല മത്സരങ്ങളും ഓൺലൈൻ ഉണ്ടായിരുന്നു.....  എല്ലാരും കോറോണയെ മറികടന്നു  ഫോണിൽ നന്നായി ഓണം കൂടി....... 


        ഇപ്പോഴത്തെ  അവസ്ഥ ഇതായ്കൊണ്ട് കുഴപ്പം ഇല്ല.....  എന്നാലും  ഇപ്പോൾ എന്റെ മനസിൽ ഒരു തോന്നൽ...... ഇപ്പോഴത്തെ ഈ ഓൺലൈൻ ഓണം ഇത് ഒരു ശീലം ആയി മാറുവോ എന്ന്...... ഓണം എന്ന് പറയുന്നത് പലർക്കും ഒരു ലീവ്,  അല്ലേൽ  കഴിഞ്ഞു പോകുന്ന കാലത്തിന്റെ ഒരു ദിവസം മാത്രം ആകുന്നു....  ഓണത്തിന്റെ സംസ്കാരം മായുന്നു.....  ഒത്തുകൂടലിന്റെയും,  സ്നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും ദിവസങ്ങൾ ആണ് ഓണം......  ഒരു  നേരത്തെ സ്റ്റാറ്റസ്,  ആശംസകളിൽ ഒതുക്കരുത് ഓണം....... ഇതു പറയാൻ കാരണങ്ങൾ കുറെ ഉണ്ട്........ ! 

        എന്റെ ചെറുപ്പത്തിൽ ഓണം എന്നു പറയുന്നത് ഉത്സവം പോലെ ആണ്..... ആ നാളുകളിൽ കുറെ ബന്ധുക്കൾ ഒക്കെ വരുന്നു.... ഡ്രസ്സ്‌ എടുക്കുന്നു....  പൂക്കളം....  മത്സരം..... കളികൾ അങ്ങനെ അങ്ങനെ.....  സ്കൂളിൽ അന്നേൽ തന്നെ വല്ല്യ സദ്യ..... എന്നാ വളരും തോറും..... ഓണ ആഘോഷങ്ങൾ  കുറഞ്ഞു....  സ്കൂളിൽ തന്നെ സദ്യക്ക് പകരം പായസം മാത്രം ആയി....  വൈകിട്ട് വരെ നീണ്ടു നിന്നിരുന്ന മത്സരങ്ങൾ കുറഞ്ഞു.... കാലം പോയ അനുസരിച് ഓണം ചെറുതായി..... നാട്ടിൽ നിന്ന് പോയപ്പോ ഓണം ഇല്ലാണ്ട് ആയി...... കഴിഞ്ഞ വർഷം സദ്യ കഴിക്കാൻ ബാംഗ്ലൂർ ഒരു കടയിൽ കേറി......  പക്ഷെ  അവിടുത്തെ ബിരിയാണി ചതിച്ചു......  സദ്യക്ക് പകരം അവൻ ഇടം പിടിച്ചു..... ! ഈ വർഷം CORONAM ആയി നമ്മുടെ ഓണം..... പിന്നെ ചിലർ പാർസൽ മേടിച് സദ്യ കഴിച്ചു ഓണം കൂടി......  ഇങ്ങനെ മാറുന്ന കാലം  അതിനേക്കാൾ കൂടുതൽ ഓടിമറയുന്ന ഓണസംസ്കാരം.....!  

No comments:

Post a Comment