പ്രണയമേ ഇന്നലെ ഞാൻ ഒരു വാർത്ത കേട്ടു..... കേട്ടവർ എനിക്ക് ആരും അല്ല.... എന്നാൽ കേട്ടപ്പോൾ മുതൽ എവിടെയോ ഒരു വിങ്ങൽ ബാക്കിയാകുന്നു...... നിന്നിലെ വിശ്വസ്തത അവസാനിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു......... സ്നേഹിക്കുന്നത് തെറ്റാണോ....? അല്ല.....! ഒരാളെ സ്നേഹിക്കാൻ നമ്മക്ക് ആരുടേയും അനുവാദം ആവശ്യം ഇല്ല..... ! സ്നേഹം തോന്നിയ തോന്നിയത് തന്നെ അല്ലെ...... എന്ന ഇന്നത്തെ കാലത്ത് സ്നേഹം എന്ന് കേൾക്കുന്നതിനെക്കാൾ തേപ്പ് എന്ന് തന്നെ ആവണം കൂടുതൽ....... ! തേപ്പ് എന്നത് ആണല്ലോ ഇപ്പോ ട്രെൻഡ്..... എന്ന ഈ ട്രെൻഡ്ന്റെ ഇടയിലും ഒരു സ്നേഹത്തിന്റെ വിങ്ങൽ കേൾക്കാൻ ഇടയാകുന്നു.......

ചിലർ പറയുന്നത് കേൾക്കാം.... സ്നേഹത്തിന്റെ വില അറിയാവോ എന്ന്.... എന്ന എന്താണ് സ്നേഹത്തിന്റെ വില...... സ്നേഹത്തിന്റെ വില ജീവൻ തന്നെ അല്ലെ....... ഇവിടെയും അങ്ങനെ തന്നെ അല്ലെ...... തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചിട്ടു അവസാനം..... വേണ്ടാന്ന് പറഞ്ഞു പോകുമ്പോ, തന്റെ ജീവിതം തന്നെ ആണ് അവൾക് ഒഴിഞ്ഞുമാറ്റേണ്ടി വന്നത്.......9 വർഷം അവൻ സ്നേഹിച്ചത് അവളെയോ അതോ അവളുടെ കാശിനെയോ........? ഉയർന്നു വന്ന അവളുടെ സ്നേഹത്തിന്റെ നറുവെട്ടം ഇപ്പോൾ എവിടെ....? സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നവൾ ഇപ്പോ എവിടെ....?
കാശിനു വേണ്ടി അളന്നു മുറിച്ചു മാറ്റേണ്ടത് ആണോ സ്നേഹം....? അതോ കാശിനൊപ്പം അളന്നു കൊടുക്കേണ്ടത് ആണോ....?മുഖം നോക്കണ്ട മനസ്സു നോക്ക്... കാശല്ല ക്യാരക്ടർ ആണ് നോക്കേണ്ടത്...... ! സ്നേഹിക്കാൻ, നമ്മളെ മനസിലാകുന്ന ഒപ്പം നിക്കുന്ന ഒരാൾ..... സ്ത്രീയെ ഒന്നു ഓർക്കുക....... എന്നും നിന്നിലെ നീയേ കാണുക..... നിന്റെ നഗ്നത നോക്കി വരുന്നവന്റെ കണ്ണിലെ പ്രണയം ആണോ നീ ആഗ്രഹിക്കുന്നത്...... നിന്നോട് ഒപ്പം നിക്കുന്ന നിന്നിലെ നീയേ കാണുന്ന ഒരാൾ...... ഇന്നത്തെ കാലത്തെ പ്രണയ തുടിപ്പിൽ എന്നും അണയാതെ നിൽക്കട്ടെ നിന്നുടെ സ്നേഹം..... എന്നും മായാത്ത ഒരു കൈയ്യൊപ്പ്..... !
No comments:
Post a Comment