
സീനിയേഴ്സ്.........! എന്താ അല്ലെ ആ വാക്ക് കേൾക്കുമ്പോ തന്നെ ഒരു ബഹുമാനം, പേടി..... ചിലർക്കു ഇത് കേൾക്കുമ്പോൾ തന്നെ റാഗിംഗ് ആണ് ഓർമ....... കാലാ കാലങ്ങൾ ആയി കൈമാറി വരുന്ന ഈ സ്ഥാനം കുറച്ചു ബഹുമാനം അർഹിക്കുന്നത് അല്ലെ...... അതുപോലെ തന്നെ കാലാ കാലങ്ങൾ ആയി കൈമാറി വരുന്ന പണികളും വരും തലമുറയ്ക്ക് കൈ മാറുന്ന ഒരു കാലം..... ഞങ്ങൾക്കും ഉണ്ടായിരുന്നു കുറെ സീനിയേഴ്സ്..... എന്ന ഇന്ന് എന്റെ പ്രേസേന്റ് സീനിയേഴ്സ്നെ കുറിച്ച് പറയാം...... |
ക്ലാസ്സ് തുടങ്ങിയ സമയം..... സീനിയേഴ്സ് ആരും ഒന്നും മിണ്ടിയില്ല.... എന്തിനു അവർ അവിടെ ഉണ്ടോ ഇന്ന് പോലും ഡൌട്ട് ആയിരുന്നു........
സമാധാനം ആയിരുന്നു...... എന്ന ആദ്യം തന്നെ ഞങ്ങളുടെ കണ്ടുമുട്ടൽ ഒരു നിർണായക സംഭവ ചരിത്രം തന്നെ ആയി........ എന്ത് ചെയ്യാനാ
അതിസാഹസികമായി ഞങ്ങളെ പരിചയ പെടാൻ എത്തിയ സീനിയേഴ്സും ഞങ്ങളും എങ്ങനെയോ ചെറിയ വാക്ക് തർക്കം... അങ്ങനെ അത് കൈയാം കളിയിൽ അവസാനിച്ചു....... സിനിമ ക്ലൈമാക്സ് ഉദ്ദേശിച്ച അവർ യുദ്ധഭൂമിയിലെ ക്ലൈമാക്സിൽ ചെന്ന്എത്തി..... സമാധാനം പറഞ്ഞു തീർക്കാൻ പലരും...... എന്തോ സീനിയേഴ്സും ജൂനിയേഴ്സും കാലാകാലങ്ങളായി ചെറിയ ചെറിയ പണികൾ കൊടുത്തും കിട്ടിയും..... വഴക്കിലൂടെയും ആണ് കമ്പനി ആകുന്നെ.............
ചെറിയ വഴക്കിൽ തുടങ്ങിയ കൊണ്ട് ആവണം പെട്ടന്ന് ഒരു ബോണ്ടിങ് കിട്ടിയില്ല...... എന്ന ചെറിയ ചില പണി തരുന്ന പ്രോഗ്രാമിലൂടെ കമ്പനി ആയി.... വഴക്കിൽ തുടങ്ങിയ കൊണ്ട് ആവാം..... കമ്പനി വളർന്നു...... സീനിയേഴ്സ്നെ ഞങ്ങൾക്ക് നന്നായി മനസിലായി.... പലരും നമ്മളെ പോലെ പാവം....ചില ചേച്ചിമാർ നമ്മളുടെ അടുത്ത് വല്ല്യ കാര്യം ആയി...... വല്ല്യ വല്ല്യ ടീമ്സ് എന്ന് മനസിൽ ഓർത്തവർ പഠിപ്പിയും, എന്ന മറ്റുചിലർ കട്ട ദേഷ്യക്കാർ..... അവർ അന്നേൽ കട്ട ചങ്കും ആയി..... അങ്ങനെ കാലങ്ങൾ കടന്നു പോയി.... ഒന്നിച്ചു കുറച്ചു പ്രോഗ്രാം ചെയ്തു ആഘോഷിച്ചു..... Inter-dept ഫെസ്റ്റ് ഒക്കെ ആഘോഷം ആക്കി.... പല സമയങ്ങളും പ്വോളിച്ചു..... അവസാനം പലരും ജോലി വരെ കരസ്ഥമാക്കി......

എന്ന എല്ലാരുടെയും പേര് പോലും പഠിക്കാൻ പറ്റിയില്ല..... അവരുടെ എക്സാം വൈവ ഒക്കെ കഴിഞ്ഞു പെട്ടന്ന് തന്നെ യാത്രഅയപ് കൊടുക്കേണ്ടി വന്നു...... അവർ ഒന്നിച്ചു വരവേൽപ് തന്നത് കഴിഞ്ഞ ദിവസം പോലെ ആയി....... PG ആയത്കൊണ്ട് ആവാം ഒരു വർഷം പെട്ടന്ന് പോയി...... കാലം കടന്നു പോകും.... എന്തൊക്കെ ആണ് എന്ന് പറഞ്ഞാലും സീനിയേഴ്സും ജൂണിയയേഴ്സ് എന്നൊക്കെ പറയുന്നത് ഒരു വികാരം ആണ്..... പറയാതെ പങ്കുവെച്ച ഓർമകളിൽ നിന്ന് പടിയിറകുമ്പോൾ...... ഒരിറ്റു തരി വിഷമം പങ്കുവെച് തന്റെ തിരക്കിനുള്ളിൽ..... തന്റെ യാധ്രിക ജീവിതത്തിൽ, എന്നും ഓർക്കുന്ന സുന്ദര നിമിഷത്തിലേ ഒരിറ്റു കാലയളവ്.......
(തുടരും...... )
👏👏
ReplyDeletethq
Delete