
പ്രൊജക്റ്റ്, വൈവ എന്നൊക്കെ പറഞ്ഞു സീനിയേഴ്സ്ന്റെ പരക്കം പാച്ചിൽ സമയം....... ഞങ്ങളെ സംബന്ധിച്ചു സുന്ദരമായ ദിവസങ്ങൾ...... വേറെ ഒന്നും അല്ല അവരുടെ പ്രൊജക്റ്റ് കാരണം ഞങ്ങൾക്ക് ഹാഫ് ഡേ ക്ലാസ്സ് ഒള്ളു.... അത് തന്നെ ഞങ്ങളുടെ സന്തോഷം...... അങ്ങനെ ഇരിക്കെ ഒരു ദിവസം വന്നു ഞങ്ങളോട് പറഞ്ഞു "നിങ്ങൾ സീനിയേഴ്സ്നു സെന്റോഫ് കൊടുക്കണം എന്ന്....... ഉടനെ തന്നെ ക്ലാസ്സിൽ നിന്ന് 2 പേരെ അതിന്റെ ഭാരവാഹി ആക്കി.......തടിതപ്പി....
ക്യാഷ് ഒക്കെ സെറ്റ് ആക്കി കൊടുത്തു..... പക്ഷേ ദേ കിടക്കുന്നു....... ജൂനിയർസ്ന്റെ വക പ്രോഗ്രാം ഒക്കെ വേണം എന്നായി അടുത്തത്........ ആകെപാടെ ഒരു ദിവസം ഉണ്ട് പ്രോഗ്രാം സെറ്റ് ആകാൻ....... എന്തായാലും ഞങ്ങളുടെ വക ഒരു ഡാൻസ് തന്നെ........ എല്ലാം പെട്ടന്ന് തന്നെ തീരുമാനം ആയി ...... എല്ലാരും ഒന്നിച്ചു ഒരു ഒന്നൊന്നര ഡാൻസ് പഠനം...... എല്ലാരും ചെയ്യുന്ന ഡാൻസ് ചെയ്യുന്നതിനേക്കാൾ എപ്പോഴും എന്തേലും വെറൈറ്റി വേണ്ടേ ചെയ്യാൻ.......ഇവിടെയും കൊണ്ടുവന്നു ഒരു വെറൈറ്റി ഐറ്റം...... പ്രാക്ടീസ് ഒക്കെ വെറും ഒരു മണിക്കൂർ ധാരാളം...... ശേഷം 100 രൂപാ ചിലവിൽ എല്ലാരും എടുത്തു ഒരു പോലെ ഉള്ള ഡ്രസ്സ് അതിനൊപ്പം കുഞ്ഞു നിക്കറൂം അതായത് ഷോർട്സ് ......
പിറ്റേന്ന് പരിപാടിയുടെ ദിവസം എത്തി..... പതിവ് പോലെ 9 നു ക്ലാസ്സ് തുടങി..... സെന്റോഫ് ഡേ അന്നേലും ക്ലാസ്സ് മുടക്കി ഒരു പരിപാടിയും ഇല്ല ഞങ്ങടെ ടീച്ചേഴ്‌സിന്....... ക്ലാസ്സിൽ കേറാൻ ഇഷ്ടം ഉള്ള കൊണ്ട് ആവാം ഞങ്ങൾ ക്ലാസ്സിൽ കേറാതെ നേരിട്ട് ഹാൾ ഡെക്കറേഷനിൽ ചെന്ന് കേറി...... എന്തൊക്കെയോ പണികൾ ചെയ്ത് എല്ലാം റെഡി ആക്കി..... സമയം ആയപ്പോഴേക്കും ഞങ്ങൾ ഒക്കെ ഓഡിറ്റോറിയം കേറി.....
പിന്നെ അവിടെ നടന്നത് സീനിയേഴ്സ്ന്റെ എൻട്രി.... ഒന്നും പറയാൻ ഇല്ല..... എന്തോക്കെയോ വിത്യാസം എല്ലാരേയും കാണാൻ...... തലേദിവസം വരെ ഭ്രാന്ത് പിടിച്ചു നടന്ന ടീമ്സ് ആണ്, വരുന്ന വരവ് കാണണം...... എല്ലാരും നല്ല കിടുകാച്ചി ഡ്രസ്സ് കോഡിൽ തന്നെ ആണ്....... എല്ലാരും ഒരു പോലെ,... യൂണിഫോം ഇട്ടു വന്നാൽ കണ്ണില്ല ഇത്ര പെർഫെക്ഷൻ....... എന്തായാലും അവരെ സമ്മതിക്കണം ഇത്രയും പേർക് ഒരു പോലെ ഡ്രസ്സ് ഒപ്പിച്ചു കൊണ്ടുവന്നു........
തുടക്കമൊക്കെ ഔദോഗികപരമായി തന്നെ തുടങി...... പിന്നീട് ഞങ്ങളുടെ വരവേൽപ്പിൽ തന്ന പണികൾ തിരിച്ചു കൊടുക്കുന്ന സമയം...... അതിന്റെ ഇടയിൽ കുറെ നല്ല പ്രോഗ്രാം.... പാട്ട്, ഡാൻസ്, കീബോർഡ് അങ്ങനെ...... ചില മഹനീയ സീനിയേഴ്സിനു അവാർഡ് വരെ നൽകി..... ഏറ്റവും നല്ല കോഴി മുതൽ ഏറ്റവും സുന്ദരി വരെ...... എല്ലാം ഒരു ആവേശത്തിൽ ആയിരുന്നു...... പ്രോഗ്രാമിന്റെ അവസാനം ആയിരുന്നു ഞങ്ങടെ ഡാൻസ്.....
കോസ്റ്റും മാറാൻ ഇടക്ക് ഞങ്ങൾ ചാടി..... എല്ലാരും ഒരുപോലെ ഡ്രസ്സ് ഇട്ടു.... കൈയിൽ സുന്ദരമായ ബലൂൺ ഒക്കെ പിടിച്ചു 1 അം ക്ലാസ്സ് കുട്ടികളെ പോലെ ഒരു മാറ്റം...... ആദ്യം ആദ്യം ഒരു മടി കാണിച്ചു എങ്കിലും എല്ലാരും ഒറ്റ മൈൻഡ് ആന്നേ..... ഒന്നും നോക്കിയില്ല എല്ലാം പെട്ടന്ന് റെഡി ആയി താഴെ വന്നു...... ഒത്തിരി ഒന്നും വെയിറ്റ് ചെയ്യേണ്ടി വന്നില്ല..... വന്ന പാടെ സ്റ്റേജിൽ കേറി.... എന്താ കഥ..... എല്ലാരും ചിരിയും ആഘോഷവും..... ഇതുവരെ കാണാത്ത ഒരു സന്തോഷം ആരവം ഒക്കെ ആയിരുന്നു അവിടെ..... അടങ്ങി ഒതുങ്ങി ഇരുന്നവർ വരെ ഞങ്ങടെ ഒപ്പം സ്റ്റേജിൽ ആയിരുന്നു........എന്നും മറക്കാനാവാത്ത ഒരു അവതരണം....മറക്കാൻ ആവാത്ത ദിവസം...... കോളേജിൽ ഇന്നേ വരെ കാണാത്ത ഒരു അരഗേറ്റം തന്നെ ആയിരുന്നു.......
"ഒരാളുടെ ജീവിതത്തിൽ ചിരിയുടെ മാധുര്യം തൂകി ഓർമയിൽ സൂക്ഷിക്കാൻ ഒരുതരി ഇടം നൽകുന്നതല്ലേ മതിയായ ഒരു യാത്രഅയപ്പ്..... അവരുടെ ഓർമകളിലെ നറു പുഞ്ചിരി........ "
No comments:
Post a Comment