Friday, October 7, 2022

തൊഴിൽ അധിഷ്ഠിത ജീവിതം 💰

 ഏറെ നാളത്തെ ഒരു ഇടവേള.... ജീവിതത്തിന്റെ പുതിയ ഒരു അധ്യായതിന്റെ തിരശീല നീങ്ങി ..... തൊഴിൽ അധിഷ്ഠിത ജീവിതം... ബിരിദാനന്ദകാലാവസാനം... ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്കുള്ള ഒരു വാതിൽ മെല്ലെ തുറന്നു കിട്ടി.... ഒരു പരിചയം ഇല്ലാത്ത പുതിയ ഒരു ലോകം.... കേട്ടറിഞ്ഞ കുറെ അനുഭവം മാത്രം കൈയിൽ ഉള്ള ഒരു പുതിയ ലോകം...

വീട്ടുകാരുടെ പ്രാർത്ഥനയോ അതോ തലവരയോ ജീവിതത്തിന്റെ പുതിയ അധ്യായം IT കമ്പനി ആയ Grant Thornton ഇൽ തുടങ്ങി... എന്തെന്നോ എന്തിനെന്നോ അറിയാത്ത ഒരു ബിരുദാനന്ദ ബിരുദം ഉള്ളതുകൊണ്ട് മാത്രം....! ആഘോഷകരമായ ഒരു മാസത്തെ ട്രെയിനിങ്ങിന് ഒടുവിൽ  അടുത്ത ഘട്ടത്തിലോട്ട്..... തുടകത്തിന്റെ ആവേശമോ അതോ പേടിയോ എന്തെന്നറിഞ്ഞുടാ.... സമയത്തെ പിന്നിലാക്കി മനസും കൈകളും എന്തോ ചെയ്തുകൊണ്ടേ ഇരുന്നു...

കാലക്രെമേണ ഉറക്കം ഉണരുന്നതും അസ്‌തമിക്കുന്നതും അറിയാത്ത ഒരു അവസ്ഥ.... വീട്ടിൽ ഇരുന്നുള്ള ജോലി..... നാല് ചുവരിന്നുള്ളിലെ വിശാലമായ ലോകം..... എന്നും ഓരോരോ പുതിയ പ്രശ്നങ്ങളും പരിഭ്രാതിയും.... ആഴ്ച്ചയുടെ അവസാനം എന്നത്  വിശ്രമ ദിവസം ആയി.... ലീവ് കുറെ ഉള്ളത് കൊണ്ട് ശനി എന്നത്, ഒരു  ഒരാഴ്ചയായി ചെയ്യാൻ മാറ്റി വെച്ച കാര്യങ്ങൾ ചെയ്യേണ്ട ദിനം....  ഞായർ എന്നത്, പിറ്റേന്ന് ഉണ്ടാകുന്ന ഭൂഗംബങ്ങൾ ഓർത്തു വെള്ളം കുടിക്കുന്ന ദിവസം.....

എന്റെ ഭാഗ്യം തന്നെ ഇന്ന് പറയാം..... നല്ല സപ്പോർട്ട് ഉള്ള ഒരു ടീം.... എന്റെ ഇംഗ്ലീഷും എന്റെ കൃത്യതയാർന്ന പരിശ്രമവും കണ്ട സീനിയെഴുസിനു പെട്ടന്ന് തന്നെ മനസിലായി.... സമയത്തെ പിന്നിലാക്കി നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് അല്ലലില്ലാതെ അവിടെ പിടിച്ചുനിന്നു.... എന്ത് പറഞ്ഞാലും ഈ പുതിയ ഒരു ലോകത്തിൽ എന്റെ സീനിയർസ് എന്നെ നന്നായി ഹെല്പ് ചെയ്തുട്ടോ..... പിന്നെ വർക്ക്‌ ഫ്രം ഹോം ആയത്കൊണ്ട് നമ്മടെ തനി സ്വഭാവം അവർക്ക് പിടികിട്ടുവോ ✌🏻 കോർപ്പറേറ്റ് ലൈഫിലെ ജനുവരി മുതൽ ജൂൺ വരെ മറക്കാൻ പറ്റാത്ത ഒരു തിരക്ക് ആയിരുന്നു.... ഉറകം ഇല്ല...  വഴക്.... പണി.... ഹോ! ഓർക്കാൻ കൂടെ വയ്യ..... പോരാത്തതിന് ശനി ആഴചകൂടെ വർക്കും.. പിന്നെ പറയണോ.....എന്താണേലും പറഞ്ഞ ടൈം നമ്മ വർക്ക്‌ ഫിനിഷ് ആക്കി കൈയിൽ കൊടുത്തു.....

എന്താണേലും ജൂൺ പകുതിയോടെ അവിടെ നിന്നും പടിയിറങ്ങി..... പാതി രാത്രിയിലും, ഉറക്കത്തിന്റെ  ശൂന്യതയിലെ -ആഴത്തിൽ നിക്കുമ്പോളും ചിരിച്ചോണ്ട് ഗുഡ് മോർണിംഗ് പറയാൻ പഠിച്ച കാലം.... കാലത്തിന്റെ ഇടനാഴികൾ ഓടി മറഞ്ഞ ഒരുവർഷകാലം..... പുതിയ പുതിയ ഓരോ ഓർമ്മകൾ ചാവുറ്റുകുറ്റയിൽ  നിറക്കുന്ന.... എന്തൊക്കെയോ പറയാണ്ട് പഠിപ്പിച്ച കുറച്ചു നാളുകൾ..... ഈ ഓർമകുറുപ്പിന് അധികം വാക്കുകൾ ഇല്ല..നന്ദി...  പുതിയ ഒരു ലോകത്തെ പരിചയപെടിത്തിയതിനും കൂടെ കൂട്ടിയത്തിനും.... മുന്നോട്ടുള്ള ജിവിതത്തിന്റെ പുതിയ പുതിയ അധ്യാങ്ങൾ ഈ താളുകളിൽ നിന്ന് തുടക്കം കുറിക്കും..... വരാൻ ഇരിക്കുന്ന പുതിയ ഓർമകൾക്ക് ഇതിന്റെ തണൽ, അടിത്തറ..... വരാനിരിക്കുന്ന തൊഴിൽ അടിസ്ഥാന പ്രേശ്നങ്ങൾക്ക്  മുന്നോടി ആയി ഒരു പാഠപുസ്തകം....നീണ്ട ഒരു വർഷകലം....

No comments:

Post a Comment