Thursday, November 3, 2022

ഒരു ചെറിയ മൈസൂർ ഓർമ 🚘

കോളേജ് കാലത്തിന്റെ ഒരു സമ്പൂർണ പരിയവസാനം...... കാലത്തിന്റെ ഇടുകളിൽ നിന്ന് കൊറോണ കൊണ്ട് പോകുന്ന ജീവിതത്തിന്റെ സുന്ദര കാലഘട്ടം എന്ത് വിലയും കൊടുത്ത് തിരിച്ചു പിടിക്കാൻ അവസാന കലാശകൊട്ടിനു ബാഗും തൂക്കി എന്റെ നമ്പന്മാർ തിരിച്ചു ബാംഗ്ലൂർ വരുന്ന സമയം....  കൊറോണ ആയാലും ലീവ് ആയാലും വീട്ടിലെ കട്ടിലിൽ ഉറക്കം... ഫോൺ ന്റെ കരമാധ്രിയ വലയത്തിൽ തന്നെ തളച്ചു  ജീവിതം ചുമ്മാ നിങ്ങണ്ട എന്ന് കരുതി ബാംഗ്ലൂർ തന്നെ ആയിരുന്നു എന്റെ താമസം അതും ഒറ്റക്....

ഒറ്റക് ആയിരുന്നെങ്കിലും.... അങ്ങനെ ഉള്ള ആ ജീവിതം കുറെ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു.... ജീവിതത്തിന്റെ ഒരു രണ്ടു മാസകാലം.... സാഹചര്യം എന്നും ഒരു വെല്ലുവിളി ആയിരുന്നു എന്നിരുന്നാലും.... മനുഷ്യൻ സാഹചര്യങ്ങൾ കൊണ്ട്  കുറെ കാര്യങ്ങൾ മനസിലാക്കും.... എന്തിനേറെ പറയുന്നു ജീവിതത്തിൽ വണ്ടി ഓടിച്ചു പഠിക്കാൻ പറ്റും എന്ന് ഓർക്കാത്ത ഞാൻ സഹകര്യങ്ങൾ മൂലം എല്ലാം പഠിച്ചു... വേറെ ഒന്നും കൊണ്ട് അല്ല കഞ്ഞി വെക്കണ്ണെൽ അരി വേണമല്ലോ.... അത് ഞാൻ തന്നെ കൊണ്ട് വരുകയും വേണം.... എന്തായാലും ഈ ഒരു കാലം ജീവിതം പലതും പഠിപ്പിച്ചു....വൈകുന്നേരങ്ങളിൽ ഒള്ള ചെറിയ ചെറിയ ചായ കുടി യാത്രകളും പിന്നെ ബാഡ്മിന്റൺ കളികളും എന്നും ഓർമയിൽ ഇടം പിടിക്കുന്നു....

എന്ത് പറഞ്ഞ തുടങ്ങിയെ അത് വിട്ടു പോയല്ലോ.... അത് തന്നെ കലാശകൊട്ടു പിജി കാലം..... കുറെ നാളത്തെ ഇടവേളക് ശേഷം  എല്ലാരും തിരിച്ചു എത്തുന്നു.... കോളേജ് വീണ്ടും തുറന്നു....  എല്ലാർക്കും നഷ്ടപെട്ടു പോയ ആ കാലത്തിന്റെ തേങ്ങൽ ആ വരവിൽ തന്നെ കാണാം.... എന്തായാലും തിരിച്ചു വരവിന്റെ ഭാഗം ആയി ആദ്യം എല്ലാരും ഒരുമിച്ച് എടുത്ത  ചെറിയ യാത്ര.... ഒന്നും നോക്കിയില്ല മൈസൂർ തന്നെ സ്ഥലം ഉറപ്പിച്ചു...  മൈസൂർ എന്നും ഒരു അനുഭവം ആയിരുന്നു നമ്മടെ ഒരു ഇമ്മനുവേൽനു വേറെ ഒന്നും അല്ല  ജീവിതത്തിന്റെ പുതിയ ഒരു അധ്യായം അവന്റെ ഡിഗ്രി ജീവിതം അവിടുന്നാണ്.... അത് മാത്രം അല്ല കൂടെ  ഉള്ള സന്ദീപ് ന്റെ വീട് അന്നേലും മൈസൂർ... മൈസൂർ എന്നാ സ്ഥലം പ്ലാൻ ചെയ്താലും അവിടെ ചെന്നിട് എന്ത് ചെയ്യണം എന്ന് ആർക്കും ഒരു ഐഡിയയും ഇല്ല....


അങ്ങനെ....തീരുമാനിച്ച ആ ദിവസം വന്നെത്തി....രാവിലെ തന്നെ ബാഗ് പാക്കിങ് ഒക്കെ തീർത്തു.... എന്നാലും അറ്റന്റൻസ് ഒരു വില്ലൻ ആയി ഉള്ളത് കൊണ്ട് രാവിലെ തന്നെ കോളേജിൽ ചെന്നു..... ഉച്ച വരെ എങ്ങനെയോ സമയം കളഞ്ഞു... കൃത്യം 2 മണിക്ക് തന്നെ ട്രെയിൻ യാത്ര അതായിരുന്നു മനസ്സിൽ.....  എന്ത് ചെയ്യാനാ ഞങ്ങളുടെ ഭാഗ്യം കൃത്യം 2 മണി ആയപ്പോ ഞങ്ങൾ കോളേജിൽ നിന്ന് വീട്ടിൽ എത്തി...... ഇതോടെ ആദ്യ പ്ലാൻ ലേശം പാളി.... പിന്നീട് 3.30 ആയതോടെ മൈസൂർ യാത്ര ബസിൽ ആയി.... നല്ല തിക്കും തിരക്കും ഉള്ള ഒരു കർണാടക ആനവണ്ടി.....  അസ്തമയ സൂര്യന്റെ അഴക്കിൽ മങ്ങി കിടന്ന ചില ഇടവിട്ട  കൃഷിയിടങ്ങളും.... നല്ല കരിമ്പിൻ തോട്ടവും.... ചെറിയ ചെറിയ വീടും.....എങ്ങും ഒരു ഗ്രാമീണ പ്രേതീതി ആണ്...... ചെറിയ ഒരു വിശപ്പിന്റെ വിളിയും...  ഇരുപ്പിന്റെ ഒരു സുഖവും.... നേരിയ കാറ്റിന്റെ തഴുകലിൽ  ഒരു കൊച്ചു ഉറക്കം കൂടി ആയി ഞങ്ങൾ പതിയെ മൈസൂരിൽ........ ( തുടരും )

No comments:

Post a Comment