Saturday, February 11, 2023

മൈസൂർ തുടർ യാത്ര.... 🚘

 വൈകിട്ട് ഏകദേശം ഒരു 7 മണിയോടെ ഞങ്ങൾ മൈസൂർ എത്തി.... എങ്ങും നല്ല തിരക്ക്.... എന്തൊക്കെയോ ആളുകൾ പറഞ്ഞു നടക്കുന്നു.... കന്നഡയിൽ ആയ കൊണ്ട് ആവാം എല്ലാം ഒരു കൗതുകം തന്നെ... ആദ്യത്തെ ഡെസ്റ്റിനേഷൻ നേരെ സന്ദീപ് ന്റെ വീട്ടിലോട്ട്.... ചുമ്മാ ചെന്ന ഞങ്ങള്ക് സന്ദീപ് നല്ല പ്ലാനിംഗ് തന്നെ നടത്തി വെച്ചിരുന്നു.... അവന്റെ വീട്ടിലെ എല്ലാരേയും പരിചയ പെട്ട ശേഷം നേരെ ഒരു യാത്ര ആയിരുന്നു.... അവന്റെ വീട്ടുകാർ ഞങ്ങള്ക് ആവശ്യമുള്ള ഫുഡും വെള്ളോം എല്ലാം റെഡി ആക്കി തന്നു.....  അവിടെ നിന്നും യാത്ര തിരിച്ചു നേരെ കാവേരി നദിയുടെ തീരത്തെ അവന്റെ ഒരു റസ്റ്റ്‌ ഹോസ്സിലോട്ട്.....

ഞങ്ങളുടെ കൂടെ സന്ദീപിന്റെ ഭയ്യാ കൂടെ കൂടി.... 2 കാർ മൊത്തം 7 ആൾകാർ..... ഞങ്ങൾക് വേണ്ട സാധനങ്ങൾ മൊത്തം ഞങൾ കാറിൽ ആക്കി... ചെറിയ ഒരു ഫോറെസ്റ്റിൽ കൂടി ആയിരുന്നു യാത്ര... നല്ല കാനന ഭംഗി..... അവിടെ റസ്റ്റ്‌ ഹോസിൽ ചെന്നു ഫുഡിങ് ബഹളം ഒക്കെ തന്നെ.... നേരം വെളുത്തു......ഉദയ സൂര്യന്റെ നേരിയ വെട്ടം കാവേരി നദിയിൽ തെളിഞ്ഞു നിന്നു..... കാർ എടുത്ത് ഒരു റൗണ്ട്....

ഉടനെ തന്നെ അടുത്ത പരിപാടി സെറ്റ് ആകാൻ പ്ലാൻ ഇട്ടു..... ഒന്നും നോക്കിയില്ല... ഒരു ലോങ്ങ്‌ ഡ്രൈവ്.... നേരെ ഊട്ടി.... സന്ദീപിന്റെ ചേട്ടൻ തിരിച്ചു പോയി..... ഞങ്ങൾ നേരെ ഊട്ടി.... നേരം ഒരു 3 മണി ആയി കണ്ണും... വിശന്നു കണ്ണ് തള്ളി എന്നാലും നല്ല ഹൈവേ അതുപോലെ ഫോറെസ്റ്റിൽ കൂടെ സൂപ്പർ ഒരു ഡ്രൈവ്.. ബന്ധിപൂർ....അങ്ങനെ ഊട്ടിയിൽ എത്തിയ ഞങ്ങൾ ഒരു അവിടുത്തെ സ്പെഷ്യൽ ഫുഡിങ് തന്നെ പാസ്സ് ആക്കി.... കഴിച്ച ഉടനെ കുറച്ചു ആളുകൾ അവിടെ വോളിബാൾ കളിക്കുന്നു.... പിന്നെ ഒന്നും നോക്കിയില്ല ഒരു ടീം ആയിട്ട് അങ്ങ്  ഇറങ്ങി.... കളി കാര്യമാക്കാത്തത്കൊണ്ട് ആവണം അന്തസായി തോറ്റു.... അതിന്റെ ഷീണത്തെ പടി ഇറക്കും മുൻപ് തന്നെ ഞങ്ങൾ ഊട്ടി ഫേമസ് പൈൻ ട്രീസ് കാണാൻ എത്തി... നേരിയ സമയം മാത്രം.... കുറച്ചു ഫോട്ടോസ്


ഒക്കെ എടുത്തു ഉടനെ തന്നെ തിരിച്ച്..... നൈറ്റ്‌ ആയപ്പോ  കാവേരി എത്തി.....   യാത്രയുടെ ദൈർഘ്യം  കണ്ണുകളെ ചൂഴ്ന്നു.... കണ്ണ് അടച്ചു തുറന്നപ്പോ പകൽ......  ഇനി തിരിച്ച് ഒരു യാത്ര.......

 എങ്ങനെ ആരംഭം  ആയോ അങ്ങനെ തന്നെ ഒരു മറു യാത്ര...... ഷീണത്തെ മറച്ചും പാടിയും ആടിയും  മറക്കാനാവാത്ത.....  കുറിക്കാനാവാത്ത ഒത്തിരി ഓർമ്മകൾ അവശേഷിപ്പിച്ച യാത്ര.... കുറെ ജീവിതകൾ മുന്നിൽ കണ്ടു സംസാരിച്ചു.... കുറെ കണ്ണാ കഴിച... ഇനി ഇതു പോലെ ഒന്ന് വരും നാളുകളിൽ കണ്ണില്ല എന്നാ സത്യം അന്ന് മനസിലാക്കിയില്ല..... യാത്രയുടെ ഭംഗി കാണുന്ന കഴിച്ചകളിൽ മാത്രം അല്ലല്ലോ.... അതിനപ്പുറം  പലതും ഉണ്ട്.........


No comments:

Post a Comment