Saturday, April 1, 2023

ഇടവേള അധ്യായം

കൃത്യം ഒരു വർഷത്തെ excell നിറഞ്ഞ ശബള വർഷകാലം..... അടുത്ത കാലവേൽപിനു ഒരു മാറ്റം അനിവാര്യം.... ഒരു ചെറിയ ഗ്യാപ് മാറ്റൽ  മുന്നിൽ കണ്ടുകൊണ്ട് എന്തേലും ഒരു ട്രെയിനിങ് എടുക്കാൻ പെട്ടന്ന് തീരുമാനം എടുത്തു...  പെട്ടന്നാണ് ഒരു ആശയം മനസ്സിൽ വന്നത്...  എന്തുകൊണ്ട്  SAP പഠിച്ചുകൂടാ.... അത്യാവശ്യം നല്ല കോഴ്സ്... Resume ൽ അതിന്റെ പ്രാധാന്യം മനസിലായ കൊണ്ടും... ആ കോഴ്സ് എടുക്കാൻ തീരുമാനം ആയി... തൊടുപുഴയിൽ ഉള്ള അത്യാവശ്യം എല്ലാ  കോച്ചിങ് സെറ്ററുകളിൽ  പോയി അനേഷിച്ചു... എല്ലാവരും അവരവരുടെ സ്ഥാപനങ്ങളെ നന്നയി ഉയർത്തി....  അവസാനം ഞാൻ ഒരു തീരുമാനം എടുത്തു....

തൊടുപുഴയിൽ Real Accounts എന്നാ സ്ഥാപനം... അത് തിരഞ്ഞു എടുക്കാൻ ഉള്ള കാരണം  എന്തെന്നാ അവിടെ SAP മാത്രം അല്ല.... കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... അതുപോലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കിട്ടും... ഇത് രണ്ടും എനിക്ക് കൂടുതൽ ഉപകാരം ആകും എന്നുകണ്ട കൊണ്ട് അവിടെ തന്നെ ഉറപ്പിച്ചു..... ഫസ്റ്റ് ഡേ  ഒരു ചെറിയ ക്ലാസ്സ്‌ എനിക്ക് തന്നെ.... ജസ്റ്റ്‌ ഇൻട്രോഡക്ഷൻ... പിന്നീട് ജോലി ചെയ്യുന്നപോലെ ഓരോരോ കാര്യങ്ങൾ എഴുതിയും ചെയ്‌തും ചെയ്പിച്ചും ഉള്ള ക്ലാസ്സ്‌... കോമൺ ആയിട്ട് ഉള്ള ക്ലാസ്സ്‌ അല്ല.... തികച്ചും ഇൻഡിവിജ്വൽ ക്ലാസ്... നമ്മുടെ സമയം അനുസരിച് ഉള്ള ക്ലാസ്സ്‌..... അതുകൊണ്ട് തന്നെ എത്ര വേഗം തീർത്താൽ അത്രേം നല്ലത് അതായിരുന്നു മനസ്സിൽ..... ആദ്യത്തെ ഒരാഴ്ച ആരും ആയിട്ട് ഒരു കമ്പനി ആവാൻ സാധിച്ചില്ല... ചിലരോട് ഒക്കെ ജസ്റ്റ്‌ മിണ്ടി....

നാട്ടിൽ ഉള്ള ചങ്ങായിമാരെ കൂടെ പഠിക്കാൻ വിളിച്ചിട്ട് വല്ല്യ കാര്യം ഉണ്ടായില്ല... അങ്ങനെ ഇരിക്കെ ഈ ക്ലാസ്സിന്റെ കാര്യം പറഞ്ഞപ്പോ കിരാപ്പി ഫ്രം കണ്ണൂർ എത്തും എന്നാ വാർത്ത ആയി... ക്ലാസ്സിൽ അന്നേൽ പാവം മൊത്തം ആൾക്കാരെ കണ്ട്രോൾ ചെയ്യാൻ 2 സാറും 4 ടീച്ചേഴ്സും.....  (റോബർട്ട്‌, സന്തോഷ്‌, അനീഷ, ഫാമി, പൂജ, സ്വാതി) ഇതിൽ 2 പേർ നമ്മളെക്കാൾ ഇളയ ആൾകാർ... ഒരാൾ ഡിഗ്രി സമയത്തെ എന്റെ സീനിയറും...... എന്നാലും അക്ഷരം പറഞ്ഞു തരുന്ന ഗുരുക്കന്മാർ അല്ലെ.. ബഹുമാന പൂർവ്വം മിസ്സ്‌ ഇന്ന് തന്നെ ആയി വിളി.... അടിപൊളി ക്ലാസ്സ്‌... പതിയെ എല്ലാരും ആയി കമ്പനി ആയി...

കണ്ണൂരിൽ നിന്നു കിരണും എത്തി.....പിന്നെ പറയണ്ട....  മോർണിംഗ്  ആൻഡ് ഈവെനിംഗ്  പോക്കും വരവും ഒരു പ്രതേക  ചിട്ടകളോട് കൂടിയായി....... ക്ലാസ്സ്‌ ഫുൾ ഒരു പ്രതേക വൈബ് ആയിരുന്നു.... ചിലർ ഒക്കെ നമ്മടെ ചങ്ക് ബഡിസ് ആയി....  ഉച്ചക്കുള്ള ഉണ്ണാൻ പോക്കും വൈകിട്ടത്തെ ചായയും... ഫിലിമിന് പോകും.... ഒരു വൈബ് നിറഞ്ഞ 3 മാസം... ക്ലാസ്സിൽ പെട്ടു പോയി എന്നാ അവസ്ഥ ഉണ്ടായിട്ടേ ഇല്ല.... ഫുൾ സപ്പോർട്ട്.... ചില ചിൽ ചിൽ ശബ്ദങ്ങൾ....  ചില ബ്യൂട്ടി ക്വീൻസ് ഒക്കെ ക്ലാസ്സിന്റെ വൈബ് വേറെ ലെവൽ ആക്കി... സമയബ്ധിതമായ ഒരു  ഓട്ടമത്സര വേദി എന്നും    വൈകുന്നേരം കണ്ണാം....  വേറിട്ട ചില ക്യാരക്ടേഴ്സ്  അവിടെ ഉണ്ടായിരുന്നു... ചില നഷ്ടങ്ങളുടെയും പൊസ്സസ്സീവ്നെസ്സ്ന്റെയും ജാഡയുടെയും കഥാപാത്രങ്ങൾ.... ചിലർ  എന്നും ക്ലാസ്സിൽ വരാൻ ഒരു മോട്ടിവേഷൻ തന്നെ ആയിരുന്നു......

എന്നാലും സമയത്തിന്റെ പൊക്കോ അതോ തലവരയോ.... അതികം നാൾ അവിടെ ചിലവഴിക്കാൻ സമയം കിട്ടിയില്ല..... SAP പഠിക്കാൻ ജോയിൻ ചെയ്ത ഞാൻ അത് മാത്രം കംപ്ലീറ്റ് ചെയ്യാതെ ഇറങ്ങേണ്ടി വന്നു..... പെട്ടന്നായിരുന്നു നാട് വിടാൻ ഉള്ള ടിക്കറ്റ് ഒക്കെ പാസ്സ് ആയെ.....  എന്നിരുന്നാലും കൂടെ ജോയിൻ ചെയ്ത മഹാൻ എന്തുകൊണ്ടും നന്നായി അടിച്ചു പ്വോളിച്ചു.... ക്രിസ്മസ് ആഘോഷം, വിനോദയാത്ര...... ഒന്നും പറയണ്ട...  സ്വന്തം നാട്ടിൽ എനിക്ക് ഉള്ളതിനേക്കാൾ ഓർമകൾ മെനയാൻ അവനായി........ ഒത്തിരിയേറെ ഓർമ്മകൾ നെയ്‌തെടുക്കാൻ ഉണ്ടായിരുന്ന അവസരം.... നഷ്ടപെട്ട അവസരങ്ങൾ എന്നും ഒന്നാം സ്ഥാനം കാര്യസ്തമാക്കും..... എന്നും മായാതെ കിടക്കും.....  ഇത്തിരി പോകുന്ന ഈ ലൈഫിലെ  ഇത്തിരി നേരം ഒത്തിരിയേറെ ഇടം പിടിക്കുന്നു..... ഇത്തിരി സമയം ഒത്തിരി ഓർമ്മകൾ... ഇന്നും അണയാത്ത സൗഹൃദങ്ങൾ.... 

No comments:

Post a Comment