Saturday, April 1, 2023

ഇടവേള അധ്യായം

കൃത്യം ഒരു വർഷത്തെ excell നിറഞ്ഞ ശബള വർഷകാലം..... അടുത്ത കാലവേൽപിനു ഒരു മാറ്റം അനിവാര്യം.... ഒരു ചെറിയ ഗ്യാപ് മാറ്റൽ  മുന്നിൽ കണ്ടുകൊണ്ട് എന്തേലും ഒരു ട്രെയിനിങ് എടുക്കാൻ പെട്ടന്ന് തീരുമാനം എടുത്തു...  പെട്ടന്നാണ് ഒരു ആശയം മനസ്സിൽ വന്നത്...  എന്തുകൊണ്ട്  SAP പഠിച്ചുകൂടാ.... അത്യാവശ്യം നല്ല കോഴ്സ്... Resume ൽ അതിന്റെ പ്രാധാന്യം മനസിലായ കൊണ്ടും... ആ കോഴ്സ് എടുക്കാൻ തീരുമാനം ആയി... തൊടുപുഴയിൽ ഉള്ള അത്യാവശ്യം എല്ലാ  കോച്ചിങ് സെറ്ററുകളിൽ  പോയി അനേഷിച്ചു... എല്ലാവരും അവരവരുടെ സ്ഥാപനങ്ങളെ നന്നയി ഉയർത്തി....  അവസാനം ഞാൻ ഒരു തീരുമാനം എടുത്തു....

തൊടുപുഴയിൽ Real Accounts എന്നാ സ്ഥാപനം... അത് തിരഞ്ഞു എടുക്കാൻ ഉള്ള കാരണം  എന്തെന്നാ അവിടെ SAP മാത്രം അല്ല.... കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... അതുപോലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കിട്ടും... ഇത് രണ്ടും എനിക്ക് കൂടുതൽ ഉപകാരം ആകും എന്നുകണ്ട കൊണ്ട് അവിടെ തന്നെ ഉറപ്പിച്ചു..... ഫസ്റ്റ് ഡേ  ഒരു ചെറിയ ക്ലാസ്സ്‌ എനിക്ക് തന്നെ.... ജസ്റ്റ്‌ ഇൻട്രോഡക്ഷൻ... പിന്നീട് ജോലി ചെയ്യുന്നപോലെ ഓരോരോ കാര്യങ്ങൾ എഴുതിയും ചെയ്‌തും ചെയ്പിച്ചും ഉള്ള ക്ലാസ്സ്‌... കോമൺ ആയിട്ട് ഉള്ള ക്ലാസ്സ്‌ അല്ല.... തികച്ചും ഇൻഡിവിജ്വൽ ക്ലാസ്... നമ്മുടെ സമയം അനുസരിച് ഉള്ള ക്ലാസ്സ്‌..... അതുകൊണ്ട് തന്നെ എത്ര വേഗം തീർത്താൽ അത്രേം നല്ലത് അതായിരുന്നു മനസ്സിൽ..... ആദ്യത്തെ ഒരാഴ്ച ആരും ആയിട്ട് ഒരു കമ്പനി ആവാൻ സാധിച്ചില്ല... ചിലരോട് ഒക്കെ ജസ്റ്റ്‌ മിണ്ടി....

നാട്ടിൽ ഉള്ള ചങ്ങായിമാരെ കൂടെ പഠിക്കാൻ വിളിച്ചിട്ട് വല്ല്യ കാര്യം ഉണ്ടായില്ല... അങ്ങനെ ഇരിക്കെ ഈ ക്ലാസ്സിന്റെ കാര്യം പറഞ്ഞപ്പോ കിരാപ്പി ഫ്രം കണ്ണൂർ എത്തും എന്നാ വാർത്ത ആയി... ക്ലാസ്സിൽ അന്നേൽ പാവം മൊത്തം ആൾക്കാരെ കണ്ട്രോൾ ചെയ്യാൻ 2 സാറും 4 ടീച്ചേഴ്സും.....  (റോബർട്ട്‌, സന്തോഷ്‌, അനീഷ, ഫാമി, പൂജ, സ്വാതി) ഇതിൽ 2 പേർ നമ്മളെക്കാൾ ഇളയ ആൾകാർ... ഒരാൾ ഡിഗ്രി സമയത്തെ എന്റെ സീനിയറും...... എന്നാലും അക്ഷരം പറഞ്ഞു തരുന്ന ഗുരുക്കന്മാർ അല്ലെ.. ബഹുമാന പൂർവ്വം മിസ്സ്‌ ഇന്ന് തന്നെ ആയി വിളി.... അടിപൊളി ക്ലാസ്സ്‌... പതിയെ എല്ലാരും ആയി കമ്പനി ആയി...

കണ്ണൂരിൽ നിന്നു കിരണും എത്തി.....പിന്നെ പറയണ്ട....  മോർണിംഗ്  ആൻഡ് ഈവെനിംഗ്  പോക്കും വരവും ഒരു പ്രതേക  ചിട്ടകളോട് കൂടിയായി....... ക്ലാസ്സ്‌ ഫുൾ ഒരു പ്രതേക വൈബ് ആയിരുന്നു.... ചിലർ ഒക്കെ നമ്മടെ ചങ്ക് ബഡിസ് ആയി....  ഉച്ചക്കുള്ള ഉണ്ണാൻ പോക്കും വൈകിട്ടത്തെ ചായയും... ഫിലിമിന് പോകും.... ഒരു വൈബ് നിറഞ്ഞ 3 മാസം... ക്ലാസ്സിൽ പെട്ടു പോയി എന്നാ അവസ്ഥ ഉണ്ടായിട്ടേ ഇല്ല.... ഫുൾ സപ്പോർട്ട്.... ചില ചിൽ ചിൽ ശബ്ദങ്ങൾ....  ചില ബ്യൂട്ടി ക്വീൻസ് ഒക്കെ ക്ലാസ്സിന്റെ വൈബ് വേറെ ലെവൽ ആക്കി... സമയബ്ധിതമായ ഒരു  ഓട്ടമത്സര വേദി എന്നും    വൈകുന്നേരം കണ്ണാം....  വേറിട്ട ചില ക്യാരക്ടേഴ്സ്  അവിടെ ഉണ്ടായിരുന്നു... ചില നഷ്ടങ്ങളുടെയും പൊസ്സസ്സീവ്നെസ്സ്ന്റെയും ജാഡയുടെയും കഥാപാത്രങ്ങൾ.... ചിലർ  എന്നും ക്ലാസ്സിൽ വരാൻ ഒരു മോട്ടിവേഷൻ തന്നെ ആയിരുന്നു......

എന്നാലും സമയത്തിന്റെ പൊക്കോ അതോ തലവരയോ.... അതികം നാൾ അവിടെ ചിലവഴിക്കാൻ സമയം കിട്ടിയില്ല..... SAP പഠിക്കാൻ ജോയിൻ ചെയ്ത ഞാൻ അത് മാത്രം കംപ്ലീറ്റ് ചെയ്യാതെ ഇറങ്ങേണ്ടി വന്നു..... പെട്ടന്നായിരുന്നു നാട് വിടാൻ ഉള്ള ടിക്കറ്റ് ഒക്കെ പാസ്സ് ആയെ.....  എന്നിരുന്നാലും കൂടെ ജോയിൻ ചെയ്ത മഹാൻ എന്തുകൊണ്ടും നന്നായി അടിച്ചു പ്വോളിച്ചു.... ക്രിസ്മസ് ആഘോഷം, വിനോദയാത്ര...... ഒന്നും പറയണ്ട...  സ്വന്തം നാട്ടിൽ എനിക്ക് ഉള്ളതിനേക്കാൾ ഓർമകൾ മെനയാൻ അവനായി........ ഒത്തിരിയേറെ ഓർമ്മകൾ നെയ്‌തെടുക്കാൻ ഉണ്ടായിരുന്ന അവസരം.... നഷ്ടപെട്ട അവസരങ്ങൾ എന്നും ഒന്നാം സ്ഥാനം കാര്യസ്തമാക്കും..... എന്നും മായാതെ കിടക്കും.....  ഇത്തിരി പോകുന്ന ഈ ലൈഫിലെ  ഇത്തിരി നേരം ഒത്തിരിയേറെ ഇടം പിടിക്കുന്നു..... ഇത്തിരി സമയം ഒത്തിരി ഓർമ്മകൾ... ഇന്നും അണയാത്ത സൗഹൃദങ്ങൾ.... 

Saturday, February 11, 2023

മൈസൂർ തുടർ യാത്ര.... 🚘

 വൈകിട്ട് ഏകദേശം ഒരു 7 മണിയോടെ ഞങ്ങൾ മൈസൂർ എത്തി.... എങ്ങും നല്ല തിരക്ക്.... എന്തൊക്കെയോ ആളുകൾ പറഞ്ഞു നടക്കുന്നു.... കന്നഡയിൽ ആയ കൊണ്ട് ആവാം എല്ലാം ഒരു കൗതുകം തന്നെ... ആദ്യത്തെ ഡെസ്റ്റിനേഷൻ നേരെ സന്ദീപ് ന്റെ വീട്ടിലോട്ട്.... ചുമ്മാ ചെന്ന ഞങ്ങള്ക് സന്ദീപ് നല്ല പ്ലാനിംഗ് തന്നെ നടത്തി വെച്ചിരുന്നു.... അവന്റെ വീട്ടിലെ എല്ലാരേയും പരിചയ പെട്ട ശേഷം നേരെ ഒരു യാത്ര ആയിരുന്നു.... അവന്റെ വീട്ടുകാർ ഞങ്ങള്ക് ആവശ്യമുള്ള ഫുഡും വെള്ളോം എല്ലാം റെഡി ആക്കി തന്നു.....  അവിടെ നിന്നും യാത്ര തിരിച്ചു നേരെ കാവേരി നദിയുടെ തീരത്തെ അവന്റെ ഒരു റസ്റ്റ്‌ ഹോസ്സിലോട്ട്.....

ഞങ്ങളുടെ കൂടെ സന്ദീപിന്റെ ഭയ്യാ കൂടെ കൂടി.... 2 കാർ മൊത്തം 7 ആൾകാർ..... ഞങ്ങൾക് വേണ്ട സാധനങ്ങൾ മൊത്തം ഞങൾ കാറിൽ ആക്കി... ചെറിയ ഒരു ഫോറെസ്റ്റിൽ കൂടി ആയിരുന്നു യാത്ര... നല്ല കാനന ഭംഗി..... അവിടെ റസ്റ്റ്‌ ഹോസിൽ ചെന്നു ഫുഡിങ് ബഹളം ഒക്കെ തന്നെ.... നേരം വെളുത്തു......ഉദയ സൂര്യന്റെ നേരിയ വെട്ടം കാവേരി നദിയിൽ തെളിഞ്ഞു നിന്നു..... കാർ എടുത്ത് ഒരു റൗണ്ട്....

ഉടനെ തന്നെ അടുത്ത പരിപാടി സെറ്റ് ആകാൻ പ്ലാൻ ഇട്ടു..... ഒന്നും നോക്കിയില്ല... ഒരു ലോങ്ങ്‌ ഡ്രൈവ്.... നേരെ ഊട്ടി.... സന്ദീപിന്റെ ചേട്ടൻ തിരിച്ചു പോയി..... ഞങ്ങൾ നേരെ ഊട്ടി.... നേരം ഒരു 3 മണി ആയി കണ്ണും... വിശന്നു കണ്ണ് തള്ളി എന്നാലും നല്ല ഹൈവേ അതുപോലെ ഫോറെസ്റ്റിൽ കൂടെ സൂപ്പർ ഒരു ഡ്രൈവ്.. ബന്ധിപൂർ....അങ്ങനെ ഊട്ടിയിൽ എത്തിയ ഞങ്ങൾ ഒരു അവിടുത്തെ സ്പെഷ്യൽ ഫുഡിങ് തന്നെ പാസ്സ് ആക്കി.... കഴിച്ച ഉടനെ കുറച്ചു ആളുകൾ അവിടെ വോളിബാൾ കളിക്കുന്നു.... പിന്നെ ഒന്നും നോക്കിയില്ല ഒരു ടീം ആയിട്ട് അങ്ങ്  ഇറങ്ങി.... കളി കാര്യമാക്കാത്തത്കൊണ്ട് ആവണം അന്തസായി തോറ്റു.... അതിന്റെ ഷീണത്തെ പടി ഇറക്കും മുൻപ് തന്നെ ഞങ്ങൾ ഊട്ടി ഫേമസ് പൈൻ ട്രീസ് കാണാൻ എത്തി... നേരിയ സമയം മാത്രം.... കുറച്ചു ഫോട്ടോസ്


ഒക്കെ എടുത്തു ഉടനെ തന്നെ തിരിച്ച്..... നൈറ്റ്‌ ആയപ്പോ  കാവേരി എത്തി.....   യാത്രയുടെ ദൈർഘ്യം  കണ്ണുകളെ ചൂഴ്ന്നു.... കണ്ണ് അടച്ചു തുറന്നപ്പോ പകൽ......  ഇനി തിരിച്ച് ഒരു യാത്ര.......

 എങ്ങനെ ആരംഭം  ആയോ അങ്ങനെ തന്നെ ഒരു മറു യാത്ര...... ഷീണത്തെ മറച്ചും പാടിയും ആടിയും  മറക്കാനാവാത്ത.....  കുറിക്കാനാവാത്ത ഒത്തിരി ഓർമ്മകൾ അവശേഷിപ്പിച്ച യാത്ര.... കുറെ ജീവിതകൾ മുന്നിൽ കണ്ടു സംസാരിച്ചു.... കുറെ കണ്ണാ കഴിച... ഇനി ഇതു പോലെ ഒന്ന് വരും നാളുകളിൽ കണ്ണില്ല എന്നാ സത്യം അന്ന് മനസിലാക്കിയില്ല..... യാത്രയുടെ ഭംഗി കാണുന്ന കഴിച്ചകളിൽ മാത്രം അല്ലല്ലോ.... അതിനപ്പുറം  പലതും ഉണ്ട്.........


Thursday, November 3, 2022

ഒരു ചെറിയ മൈസൂർ ഓർമ 🚘

കോളേജ് കാലത്തിന്റെ ഒരു സമ്പൂർണ പരിയവസാനം...... കാലത്തിന്റെ ഇടുകളിൽ നിന്ന് കൊറോണ കൊണ്ട് പോകുന്ന ജീവിതത്തിന്റെ സുന്ദര കാലഘട്ടം എന്ത് വിലയും കൊടുത്ത് തിരിച്ചു പിടിക്കാൻ അവസാന കലാശകൊട്ടിനു ബാഗും തൂക്കി എന്റെ നമ്പന്മാർ തിരിച്ചു ബാംഗ്ലൂർ വരുന്ന സമയം....  കൊറോണ ആയാലും ലീവ് ആയാലും വീട്ടിലെ കട്ടിലിൽ ഉറക്കം... ഫോൺ ന്റെ കരമാധ്രിയ വലയത്തിൽ തന്നെ തളച്ചു  ജീവിതം ചുമ്മാ നിങ്ങണ്ട എന്ന് കരുതി ബാംഗ്ലൂർ തന്നെ ആയിരുന്നു എന്റെ താമസം അതും ഒറ്റക്....

ഒറ്റക് ആയിരുന്നെങ്കിലും.... അങ്ങനെ ഉള്ള ആ ജീവിതം കുറെ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു.... ജീവിതത്തിന്റെ ഒരു രണ്ടു മാസകാലം.... സാഹചര്യം എന്നും ഒരു വെല്ലുവിളി ആയിരുന്നു എന്നിരുന്നാലും.... മനുഷ്യൻ സാഹചര്യങ്ങൾ കൊണ്ട്  കുറെ കാര്യങ്ങൾ മനസിലാക്കും.... എന്തിനേറെ പറയുന്നു ജീവിതത്തിൽ വണ്ടി ഓടിച്ചു പഠിക്കാൻ പറ്റും എന്ന് ഓർക്കാത്ത ഞാൻ സഹകര്യങ്ങൾ മൂലം എല്ലാം പഠിച്ചു... വേറെ ഒന്നും കൊണ്ട് അല്ല കഞ്ഞി വെക്കണ്ണെൽ അരി വേണമല്ലോ.... അത് ഞാൻ തന്നെ കൊണ്ട് വരുകയും വേണം.... എന്തായാലും ഈ ഒരു കാലം ജീവിതം പലതും പഠിപ്പിച്ചു....വൈകുന്നേരങ്ങളിൽ ഒള്ള ചെറിയ ചെറിയ ചായ കുടി യാത്രകളും പിന്നെ ബാഡ്മിന്റൺ കളികളും എന്നും ഓർമയിൽ ഇടം പിടിക്കുന്നു....

എന്ത് പറഞ്ഞ തുടങ്ങിയെ അത് വിട്ടു പോയല്ലോ.... അത് തന്നെ കലാശകൊട്ടു പിജി കാലം..... കുറെ നാളത്തെ ഇടവേളക് ശേഷം  എല്ലാരും തിരിച്ചു എത്തുന്നു.... കോളേജ് വീണ്ടും തുറന്നു....  എല്ലാർക്കും നഷ്ടപെട്ടു പോയ ആ കാലത്തിന്റെ തേങ്ങൽ ആ വരവിൽ തന്നെ കാണാം.... എന്തായാലും തിരിച്ചു വരവിന്റെ ഭാഗം ആയി ആദ്യം എല്ലാരും ഒരുമിച്ച് എടുത്ത  ചെറിയ യാത്ര.... ഒന്നും നോക്കിയില്ല മൈസൂർ തന്നെ സ്ഥലം ഉറപ്പിച്ചു...  മൈസൂർ എന്നും ഒരു അനുഭവം ആയിരുന്നു നമ്മടെ ഒരു ഇമ്മനുവേൽനു വേറെ ഒന്നും അല്ല  ജീവിതത്തിന്റെ പുതിയ ഒരു അധ്യായം അവന്റെ ഡിഗ്രി ജീവിതം അവിടുന്നാണ്.... അത് മാത്രം അല്ല കൂടെ  ഉള്ള സന്ദീപ് ന്റെ വീട് അന്നേലും മൈസൂർ... മൈസൂർ എന്നാ സ്ഥലം പ്ലാൻ ചെയ്താലും അവിടെ ചെന്നിട് എന്ത് ചെയ്യണം എന്ന് ആർക്കും ഒരു ഐഡിയയും ഇല്ല....


അങ്ങനെ....തീരുമാനിച്ച ആ ദിവസം വന്നെത്തി....രാവിലെ തന്നെ ബാഗ് പാക്കിങ് ഒക്കെ തീർത്തു.... എന്നാലും അറ്റന്റൻസ് ഒരു വില്ലൻ ആയി ഉള്ളത് കൊണ്ട് രാവിലെ തന്നെ കോളേജിൽ ചെന്നു..... ഉച്ച വരെ എങ്ങനെയോ സമയം കളഞ്ഞു... കൃത്യം 2 മണിക്ക് തന്നെ ട്രെയിൻ യാത്ര അതായിരുന്നു മനസ്സിൽ.....  എന്ത് ചെയ്യാനാ ഞങ്ങളുടെ ഭാഗ്യം കൃത്യം 2 മണി ആയപ്പോ ഞങ്ങൾ കോളേജിൽ നിന്ന് വീട്ടിൽ എത്തി...... ഇതോടെ ആദ്യ പ്ലാൻ ലേശം പാളി.... പിന്നീട് 3.30 ആയതോടെ മൈസൂർ യാത്ര ബസിൽ ആയി.... നല്ല തിക്കും തിരക്കും ഉള്ള ഒരു കർണാടക ആനവണ്ടി.....  അസ്തമയ സൂര്യന്റെ അഴക്കിൽ മങ്ങി കിടന്ന ചില ഇടവിട്ട  കൃഷിയിടങ്ങളും.... നല്ല കരിമ്പിൻ തോട്ടവും.... ചെറിയ ചെറിയ വീടും.....എങ്ങും ഒരു ഗ്രാമീണ പ്രേതീതി ആണ്...... ചെറിയ ഒരു വിശപ്പിന്റെ വിളിയും...  ഇരുപ്പിന്റെ ഒരു സുഖവും.... നേരിയ കാറ്റിന്റെ തഴുകലിൽ  ഒരു കൊച്ചു ഉറക്കം കൂടി ആയി ഞങ്ങൾ പതിയെ മൈസൂരിൽ........ ( തുടരും )

Friday, October 7, 2022

തൊഴിൽ അധിഷ്ഠിത ജീവിതം 💰

 ഏറെ നാളത്തെ ഒരു ഇടവേള.... ജീവിതത്തിന്റെ പുതിയ ഒരു അധ്യായതിന്റെ തിരശീല നീങ്ങി ..... തൊഴിൽ അധിഷ്ഠിത ജീവിതം... ബിരിദാനന്ദകാലാവസാനം... ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്കുള്ള ഒരു വാതിൽ മെല്ലെ തുറന്നു കിട്ടി.... ഒരു പരിചയം ഇല്ലാത്ത പുതിയ ഒരു ലോകം.... കേട്ടറിഞ്ഞ കുറെ അനുഭവം മാത്രം കൈയിൽ ഉള്ള ഒരു പുതിയ ലോകം...

വീട്ടുകാരുടെ പ്രാർത്ഥനയോ അതോ തലവരയോ ജീവിതത്തിന്റെ പുതിയ അധ്യായം IT കമ്പനി ആയ Grant Thornton ഇൽ തുടങ്ങി... എന്തെന്നോ എന്തിനെന്നോ അറിയാത്ത ഒരു ബിരുദാനന്ദ ബിരുദം ഉള്ളതുകൊണ്ട് മാത്രം....! ആഘോഷകരമായ ഒരു മാസത്തെ ട്രെയിനിങ്ങിന് ഒടുവിൽ  അടുത്ത ഘട്ടത്തിലോട്ട്..... തുടകത്തിന്റെ ആവേശമോ അതോ പേടിയോ എന്തെന്നറിഞ്ഞുടാ.... സമയത്തെ പിന്നിലാക്കി മനസും കൈകളും എന്തോ ചെയ്തുകൊണ്ടേ ഇരുന്നു...

കാലക്രെമേണ ഉറക്കം ഉണരുന്നതും അസ്‌തമിക്കുന്നതും അറിയാത്ത ഒരു അവസ്ഥ.... വീട്ടിൽ ഇരുന്നുള്ള ജോലി..... നാല് ചുവരിന്നുള്ളിലെ വിശാലമായ ലോകം..... എന്നും ഓരോരോ പുതിയ പ്രശ്നങ്ങളും പരിഭ്രാതിയും.... ആഴ്ച്ചയുടെ അവസാനം എന്നത്  വിശ്രമ ദിവസം ആയി.... ലീവ് കുറെ ഉള്ളത് കൊണ്ട് ശനി എന്നത്, ഒരു  ഒരാഴ്ചയായി ചെയ്യാൻ മാറ്റി വെച്ച കാര്യങ്ങൾ ചെയ്യേണ്ട ദിനം....  ഞായർ എന്നത്, പിറ്റേന്ന് ഉണ്ടാകുന്ന ഭൂഗംബങ്ങൾ ഓർത്തു വെള്ളം കുടിക്കുന്ന ദിവസം.....

എന്റെ ഭാഗ്യം തന്നെ ഇന്ന് പറയാം..... നല്ല സപ്പോർട്ട് ഉള്ള ഒരു ടീം.... എന്റെ ഇംഗ്ലീഷും എന്റെ കൃത്യതയാർന്ന പരിശ്രമവും കണ്ട സീനിയെഴുസിനു പെട്ടന്ന് തന്നെ മനസിലായി.... സമയത്തെ പിന്നിലാക്കി നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് അല്ലലില്ലാതെ അവിടെ പിടിച്ചുനിന്നു.... എന്ത് പറഞ്ഞാലും ഈ പുതിയ ഒരു ലോകത്തിൽ എന്റെ സീനിയർസ് എന്നെ നന്നായി ഹെല്പ് ചെയ്തുട്ടോ..... പിന്നെ വർക്ക്‌ ഫ്രം ഹോം ആയത്കൊണ്ട് നമ്മടെ തനി സ്വഭാവം അവർക്ക് പിടികിട്ടുവോ ✌🏻 കോർപ്പറേറ്റ് ലൈഫിലെ ജനുവരി മുതൽ ജൂൺ വരെ മറക്കാൻ പറ്റാത്ത ഒരു തിരക്ക് ആയിരുന്നു.... ഉറകം ഇല്ല...  വഴക്.... പണി.... ഹോ! ഓർക്കാൻ കൂടെ വയ്യ..... പോരാത്തതിന് ശനി ആഴചകൂടെ വർക്കും.. പിന്നെ പറയണോ.....എന്താണേലും പറഞ്ഞ ടൈം നമ്മ വർക്ക്‌ ഫിനിഷ് ആക്കി കൈയിൽ കൊടുത്തു.....

എന്താണേലും ജൂൺ പകുതിയോടെ അവിടെ നിന്നും പടിയിറങ്ങി..... പാതി രാത്രിയിലും, ഉറക്കത്തിന്റെ  ശൂന്യതയിലെ -ആഴത്തിൽ നിക്കുമ്പോളും ചിരിച്ചോണ്ട് ഗുഡ് മോർണിംഗ് പറയാൻ പഠിച്ച കാലം.... കാലത്തിന്റെ ഇടനാഴികൾ ഓടി മറഞ്ഞ ഒരുവർഷകാലം..... പുതിയ പുതിയ ഓരോ ഓർമ്മകൾ ചാവുറ്റുകുറ്റയിൽ  നിറക്കുന്ന.... എന്തൊക്കെയോ പറയാണ്ട് പഠിപ്പിച്ച കുറച്ചു നാളുകൾ..... ഈ ഓർമകുറുപ്പിന് അധികം വാക്കുകൾ ഇല്ല..നന്ദി...  പുതിയ ഒരു ലോകത്തെ പരിചയപെടിത്തിയതിനും കൂടെ കൂട്ടിയത്തിനും.... മുന്നോട്ടുള്ള ജിവിതത്തിന്റെ പുതിയ പുതിയ അധ്യാങ്ങൾ ഈ താളുകളിൽ നിന്ന് തുടക്കം കുറിക്കും..... വരാൻ ഇരിക്കുന്ന പുതിയ ഓർമകൾക്ക് ഇതിന്റെ തണൽ, അടിത്തറ..... വരാനിരിക്കുന്ന തൊഴിൽ അടിസ്ഥാന പ്രേശ്നങ്ങൾക്ക്  മുന്നോടി ആയി ഒരു പാഠപുസ്തകം....നീണ്ട ഒരു വർഷകലം....

Wednesday, September 23, 2020

പടിയിറക്കം of സീനിയേഴ്സ്... 📸

 പ്രൊജക്റ്റ്‌, വൈവ എന്നൊക്കെ പറഞ്ഞു സീനിയേഴ്സ്ന്റെ പരക്കം പാച്ചിൽ സമയം....... ഞങ്ങളെ സംബന്ധിച്ചു സുന്ദരമായ ദിവസങ്ങൾ...... വേറെ ഒന്നും അല്ല അവരുടെ പ്രൊജക്റ്റ്‌ കാരണം ഞങ്ങൾക്ക് ഹാഫ് ഡേ ക്ലാസ്സ്‌ ഒള്ളു.... അത് തന്നെ ഞങ്ങളുടെ സന്തോഷം...... അങ്ങനെ ഇരിക്കെ ഒരു ദിവസം വന്നു ഞങ്ങളോട് പറഞ്ഞു "നിങ്ങൾ  സീനിയേഴ്സ്നു സെന്റോഫ്  കൊടുക്കണം എന്ന്....... ഉടനെ തന്നെ ക്ലാസ്സിൽ നിന്ന് 2 പേരെ അതിന്റെ ഭാരവാഹി ആക്കി.......തടിതപ്പി.... 

                           ക്യാഷ് ഒക്കെ സെറ്റ് ആക്കി കൊടുത്തു..... പക്ഷേ ദേ  കിടക്കുന്നു....... ജൂനിയർസ്ന്റെ  വക പ്രോഗ്രാം ഒക്കെ വേണം എന്നായി അടുത്തത്........ ആകെപാടെ ഒരു ദിവസം ഉണ്ട്  പ്രോഗ്രാം  സെറ്റ് ആകാൻ....... എന്തായാലും  ഞങ്ങളുടെ വക ഒരു ഡാൻസ് തന്നെ........  എല്ലാം പെട്ടന്ന് തന്നെ തീരുമാനം  ആയി ...... എല്ലാരും ഒന്നിച്ചു ഒരു ഒന്നൊന്നര ഡാൻസ് പഠനം...... എല്ലാരും ചെയ്യുന്ന ഡാൻസ് ചെയ്യുന്നതിനേക്കാൾ എപ്പോഴും എന്തേലും വെറൈറ്റി വേണ്ടേ ചെയ്യാൻ.......ഇവിടെയും കൊണ്ടുവന്നു ഒരു വെറൈറ്റി ഐറ്റം......  പ്രാക്ടീസ്  ഒക്കെ വെറും ഒരു മണിക്കൂർ ധാരാളം...... ശേഷം 100 രൂപാ ചിലവിൽ  എല്ലാരും എടുത്തു ഒരു പോലെ ഉള്ള ഡ്രസ്സ്‌ അതിനൊപ്പം  കുഞ്ഞു നിക്കറൂം അതായത്  ഷോർട്സ് ...... 

    പിറ്റേന്ന്  പരിപാടിയുടെ ദിവസം എത്തി.....  പതിവ് പോലെ 9 നു ക്ലാസ്സ്‌ തുടങി..... സെന്റോഫ് ഡേ അന്നേലും ക്ലാസ്സ്‌ മുടക്കി ഒരു പരിപാടിയും ഇല്ല ഞങ്ങടെ ടീച്ചേഴ്‌സിന്....... ക്ലാസ്സിൽ കേറാൻ ഇഷ്ടം ഉള്ള കൊണ്ട് ആവാം ഞങ്ങൾ ക്ലാസ്സിൽ കേറാതെ നേരിട്ട് ഹാൾ ഡെക്കറേഷനിൽ ചെന്ന് കേറി......  എന്തൊക്കെയോ പണികൾ ചെയ്ത് എല്ലാം റെഡി ആക്കി..... സമയം ആയപ്പോഴേക്കും ഞങ്ങൾ ഒക്കെ ഓഡിറ്റോറിയം കേറി..... 

           പിന്നെ അവിടെ നടന്നത് സീനിയേഴ്സ്ന്റെ എൻട്രി....  ഒന്നും പറയാൻ ഇല്ല..... എന്തോക്കെയോ വിത്യാസം എല്ലാരേയും കാണാൻ......  തലേദിവസം വരെ ഭ്രാന്ത്‌ പിടിച്ചു നടന്ന ടീമ്സ് ആണ്,  വരുന്ന വരവ് കാണണം......  എല്ലാരും നല്ല കിടുകാച്ചി ഡ്രസ്സ്‌ കോഡിൽ തന്നെ ആണ്.......  എല്ലാരും ഒരു പോലെ,...  യൂണിഫോം ഇട്ടു വന്നാൽ കണ്ണില്ല ഇത്ര പെർഫെക്ഷൻ.......  എന്തായാലും അവരെ സമ്മതിക്കണം  ഇത്രയും പേർക് ഒരു പോലെ ഡ്രസ്സ്‌ ഒപ്പിച്ചു കൊണ്ടുവന്നു........ 

  തുടക്കമൊക്കെ  ഔദോഗികപരമായി  തന്നെ തുടങി...... പിന്നീട്  ഞങ്ങളുടെ  വരവേൽപ്പിൽ തന്ന  പണികൾ തിരിച്ചു കൊടുക്കുന്ന സമയം......  അതിന്റെ ഇടയിൽ  കുറെ നല്ല പ്രോഗ്രാം.... പാട്ട്, ഡാൻസ്, കീബോർഡ്  അങ്ങനെ......  ചില മഹനീയ സീനിയേഴ്സിനു അവാർഡ്‌ വരെ നൽകി.....  ഏറ്റവും നല്ല കോഴി മുതൽ  ഏറ്റവും  സുന്ദരി വരെ......  എല്ലാം ഒരു ആവേശത്തിൽ ആയിരുന്നു......  പ്രോഗ്രാമിന്റെ അവസാനം ആയിരുന്നു ഞങ്ങടെ ഡാൻസ്..... 


     കോസ്റ്റും മാറാൻ ഇടക്ക് ഞങ്ങൾ ചാടി.....  എല്ലാരും ഒരുപോലെ  ഡ്രസ്സ്‌ ഇട്ടു.... കൈയിൽ സുന്ദരമായ ബലൂൺ ഒക്കെ പിടിച്ചു 1 അം ക്ലാസ്സ്‌ കുട്ടികളെ പോലെ ഒരു മാറ്റം...... ആദ്യം ആദ്യം ഒരു മടി കാണിച്ചു എങ്കിലും  എല്ലാരും ഒറ്റ മൈൻഡ് ആന്നേ.....  ഒന്നും നോക്കിയില്ല എല്ലാം പെട്ടന്ന് റെഡി ആയി താഴെ വന്നു...... ഒത്തിരി ഒന്നും വെയിറ്റ് ചെയ്യേണ്ടി വന്നില്ല..... വന്ന പാടെ  സ്റ്റേജിൽ കേറി.... എന്താ കഥ..... എല്ലാരും ചിരിയും ആഘോഷവും..... ഇതുവരെ കാണാത്ത ഒരു സന്തോഷം ആരവം ഒക്കെ ആയിരുന്നു അവിടെ.....  അടങ്ങി ഒതുങ്ങി ഇരുന്നവർ വരെ ഞങ്ങടെ ഒപ്പം സ്റ്റേജിൽ ആയിരുന്നു........എന്നും മറക്കാനാവാത്ത ഒരു അവതരണം....മറക്കാൻ ആവാത്ത ദിവസം...... കോളേജിൽ ഇന്നേ വരെ കാണാത്ത ഒരു അരഗേറ്റം തന്നെ ആയിരുന്നു.......   

              "ഒരാളുടെ  ജീവിതത്തിൽ  ചിരിയുടെ മാധുര്യം തൂകി ഓർമയിൽ സൂക്ഷിക്കാൻ ഒരുതരി  ഇടം നൽകുന്നതല്ലേ  മതിയായ ഒരു യാത്രഅയപ്പ്..... അവരുടെ ഓർമകളിലെ നറു പുഞ്ചിരി........ "

Sunday, September 20, 2020

സീനിയേഴ്സ് എന്ന സത്യം...! 👥

 സീനിയേഴ്സ്.........! എന്താ അല്ലെ ആ വാക്ക് കേൾക്കുമ്പോ തന്നെ  ഒരു ബഹുമാനം, പേടി.....  ചിലർക്കു ഇത് കേൾക്കുമ്പോൾ തന്നെ റാഗിംഗ് ആണ് ഓർമ.......  കാലാ കാലങ്ങൾ ആയി കൈമാറി വരുന്ന ഈ സ്ഥാനം കുറച്ചു ബഹുമാനം അർഹിക്കുന്നത് അല്ലെ...... അതുപോലെ  തന്നെ കാലാ കാലങ്ങൾ ആയി കൈമാറി വരുന്ന പണികളും വരും തലമുറയ്ക്ക് കൈ മാറുന്ന ഒരു കാലം..... ഞങ്ങൾക്കും ഉണ്ടായിരുന്നു കുറെ സീനിയേഴ്സ്.....  എന്ന ഇന്ന് എന്റെ പ്രേസേന്റ്‌  സീനിയേഴ്സ്നെ കുറിച്ച് പറയാം......  


              ക്ലാസ്സ്‌ തുടങ്ങിയ സമയം.....  സീനിയേഴ്സ് ആരും ഒന്നും മിണ്ടിയില്ല....  എന്തിനു അവർ അവിടെ ഉണ്ടോ ഇന്ന് പോലും ഡൌട്ട് ആയിരുന്നു........ 
സമാധാനം ആയിരുന്നു......  എന്ന ആദ്യം തന്നെ ഞങ്ങളുടെ കണ്ടുമുട്ടൽ  ഒരു നിർണായക സംഭവ ചരിത്രം തന്നെ ആയി........ എന്ത് ചെയ്യാനാ
അതിസാഹസികമായി  ഞങ്ങളെ പരിചയ പെടാൻ എത്തിയ സീനിയേഴ്സും  ഞങ്ങളും എങ്ങനെയോ ചെറിയ വാക്ക് തർക്കം... അങ്ങനെ അത് കൈയാം കളിയിൽ അവസാനിച്ചു.......  സിനിമ ക്ലൈമാക്സ്‌ ഉദ്ദേശിച്ച അവർ യുദ്ധഭൂമിയിലെ  ക്ലൈമാക്സിൽ ചെന്ന്എത്തി.....  സമാധാനം പറഞ്ഞു തീർക്കാൻ  പലരും......   എന്തോ സീനിയേഴ്സും ജൂനിയേഴ്സും  കാലാകാലങ്ങളായി  ചെറിയ ചെറിയ പണികൾ കൊടുത്തും കിട്ടിയും.....  വഴക്കിലൂടെയും ആണ് കമ്പനി ആകുന്നെ............. 

        ചെറിയ വഴക്കിൽ തുടങ്ങിയ കൊണ്ട് ആവണം പെട്ടന്ന് ഒരു ബോണ്ടിങ് കിട്ടിയില്ല......  എന്ന ചെറിയ  ചില പണി തരുന്ന പ്രോഗ്രാമിലൂടെ കമ്പനി ആയി....  വഴക്കിൽ തുടങ്ങിയ കൊണ്ട് ആവാം.....  കമ്പനി വളർന്നു...... സീനിയേഴ്സ്നെ  ഞങ്ങൾക്ക് നന്നായി മനസിലായി.... പലരും നമ്മളെ പോലെ പാവം....ചില ചേച്ചിമാർ നമ്മളുടെ അടുത്ത് വല്ല്യ കാര്യം ആയി......  വല്ല്യ വല്ല്യ ടീമ്സ് എന്ന്  മനസിൽ ഓർത്തവർ പഠിപ്പിയും, എന്ന മറ്റുചിലർ കട്ട ദേഷ്യക്കാർ..... അവർ അന്നേൽ കട്ട ചങ്കും ആയി..... അങ്ങനെ കാലങ്ങൾ കടന്നു പോയി.... ഒന്നിച്ചു കുറച്ചു പ്രോഗ്രാം ചെയ്തു ആഘോഷിച്ചു..... Inter-dept ഫെസ്റ്റ്  ഒക്കെ ആഘോഷം ആക്കി....  പല സമയങ്ങളും പ്വോളിച്ചു..... അവസാനം പലരും ജോലി വരെ കരസ്ഥമാക്കി...... 


 
   എന്ന  എല്ലാരുടെയും പേര് പോലും പഠിക്കാൻ പറ്റിയില്ല.....  അവരുടെ എക്സാം  വൈവ ഒക്കെ കഴിഞ്ഞു പെട്ടന്ന് തന്നെ  യാത്രഅയപ്  കൊടുക്കേണ്ടി വന്നു......   അവർ ഒന്നിച്ചു വരവേൽപ് തന്നത് കഴിഞ്ഞ ദിവസം പോലെ ആയി....... PG ആയത്കൊണ്ട് ആവാം  ഒരു വർഷം പെട്ടന്ന് പോയി......  കാലം കടന്നു  പോകും....  എന്തൊക്കെ ആണ്  എന്ന് പറഞ്ഞാലും സീനിയേഴ്സും ജൂണിയയേഴ്സ് എന്നൊക്കെ പറയുന്നത് ഒരു വികാരം ആണ്.....  പറയാതെ പങ്കുവെച്ച ഓർമകളിൽ നിന്ന് പടിയിറകുമ്പോൾ...... ഒരിറ്റു തരി വിഷമം പങ്കുവെച് തന്റെ തിരക്കിനുള്ളിൽ..... തന്റെ യാധ്രിക ജീവിതത്തിൽ, എന്നും ഓർക്കുന്ന സുന്ദര നിമിഷത്തിലേ  ഒരിറ്റു കാലയളവ്....... 

                                                  
                                                                 (തുടരും...... )

Thursday, September 10, 2020

ഒരു കൈയ്യൊപ്പ് ...... ✍️

 പ്രണയമേ ഇന്നലെ ഞാൻ ഒരു വാർത്ത കേട്ടു.....  കേട്ടവർ എനിക്ക് ആരും അല്ല.... എന്നാൽ കേട്ടപ്പോൾ മുതൽ എവിടെയോ ഒരു വിങ്ങൽ ബാക്കിയാകുന്നു...... നിന്നിലെ വിശ്വസ്തത അവസാനിക്കുമോ എന്ന്  ഞാൻ  ഭയപ്പെടുന്നു.........   സ്നേഹിക്കുന്നത്  തെറ്റാണോ....? അല്ല.....!  ഒരാളെ സ്നേഹിക്കാൻ നമ്മക്ക്  ആരുടേയും അനുവാദം ആവശ്യം ഇല്ല..... ! സ്നേഹം തോന്നിയ തോന്നിയത് തന്നെ അല്ലെ...... എന്ന ഇന്നത്തെ കാലത്ത് സ്നേഹം എന്ന് കേൾക്കുന്നതിനെക്കാൾ തേപ്പ് എന്ന് തന്നെ ആവണം കൂടുതൽ....... !  തേപ്പ് എന്നത് ആണല്ലോ ഇപ്പോ ട്രെൻഡ്.....  എന്ന ഈ ട്രെൻഡ്ന്റെ ഇടയിലും  ഒരു സ്നേഹത്തിന്റെ വിങ്ങൽ കേൾക്കാൻ ഇടയാകുന്നു....... 

  9 വർഷത്തെ അനശ്വര സ്നേഹം...  അല്ല പ്രണയം.... ആകാശത്തെ ഇണക്കിളികൾ പോലെ.....  പാറി നടന്ന സമയം.....  തന്റെ സ്വപ്നങ്ങൾ വിഷമകൾ, ആഗ്രഹങ്ങൾ പങ്കുവെച്ച അവർ ജീവിതത്തിന്റെ അടുത്ത ചുവടുവെപ്പിൽ താളം നിലച്ചു...... കല്യാണ ത്രാസിൽ 9 വർഷത്തെ അവരുടെ സ്നേഹത്തിന്റെ  തട്ട് സ്ത്രീധന തട്ടിനേക്കാൾ താന്നില്ല...... സ്നേഹിക്കുന്നവരെ സഹൃദയത്തിൽ പിടിച്ചു ഇരുത്തി  അവസാനം ഇറക്കി വിടാൻ കഴിയാതെ അലഞ്ഞു നടപ്പുണ്ട് ചിലർ..... ചിലർ ആരും അറിയാതെ ഒന്നും പറയാതെ സ്നേഹിക്കുന്നു..... ചിലർ സ്നേഹത്തിനായി അലഞ്ഞു നടക്കുന്നു...... 

  ചിലർ പറയുന്നത് കേൾക്കാം....  സ്നേഹത്തിന്റെ വില അറിയാവോ എന്ന്....  എന്ന എന്താണ് സ്നേഹത്തിന്റെ വില...... സ്നേഹത്തിന്റെ വില ജീവൻ തന്നെ അല്ലെ....... ഇവിടെയും അങ്ങനെ തന്നെ അല്ലെ......  തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചിട്ടു അവസാനം.....  വേണ്ടാന്ന് പറഞ്ഞു പോകുമ്പോ,  തന്റെ ജീവിതം തന്നെ ആണ് അവൾക് ഒഴിഞ്ഞുമാറ്റേണ്ടി വന്നത്.......9 വർഷം അവൻ സ്നേഹിച്ചത് അവളെയോ അതോ അവളുടെ കാശിനെയോ........? ഉയർന്നു വന്ന അവളുടെ സ്നേഹത്തിന്റെ നറുവെട്ടം ഇപ്പോൾ എവിടെ....?  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നവൾ ഇപ്പോ എവിടെ....?  

     കാശിനു വേണ്ടി അളന്നു മുറിച്ചു മാറ്റേണ്ടത് ആണോ  സ്നേഹം....? അതോ കാശിനൊപ്പം അളന്നു കൊടുക്കേണ്ടത്  ആണോ....?മുഖം നോക്കണ്ട മനസ്സു നോക്ക്... കാശല്ല ക്യാരക്ടർ ആണ് നോക്കേണ്ടത്...... ! സ്നേഹിക്കാൻ, നമ്മളെ മനസിലാകുന്ന ഒപ്പം നിക്കുന്ന ഒരാൾ.....  സ്ത്രീയെ ഒന്നു ഓർക്കുക....... എന്നും നിന്നിലെ നീയേ കാണുക..... നിന്റെ നഗ്നത നോക്കി വരുന്നവന്റെ കണ്ണിലെ പ്രണയം ആണോ നീ ആഗ്രഹിക്കുന്നത്...... നിന്നോട് ഒപ്പം നിക്കുന്ന നിന്നിലെ നീയേ കാണുന്ന ഒരാൾ......  ഇന്നത്തെ കാലത്തെ പ്രണയ തുടിപ്പിൽ എന്നും അണയാതെ നിൽക്കട്ടെ നിന്നുടെ സ്നേഹം..... എന്നും മായാത്ത ഒരു കൈയ്യൊപ്പ്..... !